---
title: "കേരള ബാങ്ക് അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും കേസെടുക്കേണ്ട കുറ്റവുമാണെന്ന് അബ്ദുൾ കരീം ചേലേരി"
english_title: "abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68068/abdul-kareem-chelery"
published_at: "2022-09-13T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320984f03b8e_vac.jpg"
keywords: []
---

# കേരള ബാങ്ക് അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനവും കേസെടുക്കേണ്ട കുറ്റവുമാണെന്ന് അബ്ദുൾ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ:**കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയംപഞ്ചായത്തിൽ പുറക്കളം എന്ന പ്രദേശത്ത് വൃദ്ധ സ്ത്രീയെയുംമക്കളെയും ജപ്തിനടപടിയുടെ പേരിൽ ക്രൂശിച്ച കേരളബാങ്ക്അധികൃതരുടെനടപടിമനുഷ്യാവകാശ ലംഘനവും ബാങ്ക്അധികൃതർക്കെതിരെകേസെടുക്കേണ്ട കുറ്റവുമാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിഅബ്ദുൽ കരീം ചേലേരി . 2012ൽവീട്നിർമ്മാണത്തിന് വേണ്ടി വായ്പയായി എടുത്ത 10 ലക്ഷം രൂപയിൽ 2016വരെ5ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 19 ലക്ഷം രൂപ കുടിശ്ശികയായി കിടക്കുന്നസാഹചര്യത്തിലാണ്മനുഷ്യത്വപരമായിട്ടുള്ള യാതൊരു സമീപനവുംസ്വീകരിക്കാതെ ബാങ്ക് അധികൃതർവൈകുന്നേരം അഞ്ചുമണിക്ക് വൃദ്ധയായസ്ത്രീയെയും അവരുടെ പ്രായം ചെന്നഭർതൃമാതാവിനെയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്. കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീർപ്പാക്കാൻ സെപ്റ്റംബർ 15 വരെ കേരള ബാങ്ക് അധികൃതർ നൽകിയ നോട്ടീസ് നിലനിൽക്ക വെയാണ് സെപ്തമ്പർ 12 ന് കോടതി ഉത്തരവിന്റെ പേരിൽ ഈ ജപ്തി നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഒറ്റ തവണ തീർപ്പാക്കുന്നതിന് വേണ്ടി നോട്ടീസ് നൽകിയ വിവരവും 2016 വരെ 5 ലക്ഷത്തോളം രൂപ തിരിച്ചടച്ച വിവരവും കോടതി മുമ്പാകെ മറച്ചുവെച്ചു കൊണ്ടാണ് തികച്ചും മനുഷ്യത്വരഹിതമായ വിധത്തിൽ ഈ കുടുംബത്തെ ബാങ്ക് അധികൃതർവഴിയാധാരമാക്കിയത്. കുറച്ച് സാവകാശത്തിന് വേണ്ടി കെഞ്ചി അപേക്ഷിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ ഗൃഹനാഥയായ സുഹറ ജോലി ആവശ്യാർത്ഥം പുറത്തുപോയ സാഹചര്യത്തിൽആണ് വൃദ്ധയായ ഭർതൃ മാതാവിനെപുറത്താക്കി ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്. പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും പോലുംപുറത്തെടുക്കാൻഅനുവദിക്കാതെ വളരെ ക്രൂരമായി സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തോട് ബാങ്ക് അധികൃതർ കാണിച്ചിട്ടുള്ള ഈ ക്രൂരതപൈശാചികമാണെന്നുംഅടിയന്തരമായുംറവന്യൂഅധികൃതരുംമറ്റുഉത്തരവാദിത്വപ്പെട്ട വരും ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരംഉണ്ടാക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ:**കൂത്തുപറമ്പ് മണ്ഡലത്തിലെ കോട്ടയംപഞ്ചായത്തിൽ പുറക്കളം എന്ന പ്രദേശത്ത് വൃദ്ധ സ്ത്രീയെയുംമക്കളെയും ജപ്തിനടപടിയുടെ പേരിൽ ക്രൂശിച്ച കേരളബാങ്ക്അധികൃതരുടെനടപടിമനുഷ്യാവകാശ ലംഘനവും ബാങ്ക്അധികൃതർക്കെതിരെകേസെടുക്കേണ്ട കുറ്റവുമാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിഅബ്ദുൽ കരീം ചേലേരി . 2012ൽവീട്നിർമ്മാണത്തിന് വേണ്ടി വായ്പയായി എടുത്ത 10 ലക്ഷം രൂപയിൽ 2016വരെ5ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും വീണ്ടും 19 ലക്ഷം രൂപ കുടിശ്ശികയായി കിടക്കുന്നസാഹചര്യത്തിലാണ്മനുഷ്യത്വപരമായിട്ടുള്ള യാതൊരു സമീപനവുംസ്വീകരിക്കാതെ ബാങ്ക് അധികൃതർവൈകുന്നേരം അഞ്ചുമണിക്ക് വൃദ്ധയായസ്ത്രീയെയും അവരുടെ പ്രായം ചെന്നഭർതൃമാതാവിനെയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തത്. കുടിശ്ശികയായി കിടക്കുന്ന തുക ഒറ്റത്തവണയായി തീർപ്പാക്കാൻ സെപ്റ്റംബർ 15 വരെ കേരള ബാങ്ക് അധികൃതർ നൽകിയ നോട്ടീസ് നിലനിൽക്ക വെയാണ് സെപ്തമ്പർ 12 ന് കോടതി ഉത്തരവിന്റെ പേരിൽ ഈ ജപ്തി നടപടി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഒറ്റ തവണ തീർപ്പാക്കുന്നതിന് വേണ്ടി നോട്ടീസ് നൽകിയ വിവരവും 2016 വരെ 5 ലക്ഷത്തോളം രൂപ തിരിച്ചടച്ച വിവരവും കോടതി മുമ്പാകെ മറച്ചുവെച്ചു കൊണ്ടാണ് തികച്ചും മനുഷ്യത്വരഹിതമായ വിധത്തിൽ ഈ കുടുംബത്തെ ബാങ്ക് അധികൃതർവഴിയാധാരമാക്കിയത്. കുറച്ച് സാവകാശത്തിന് വേണ്ടി കെഞ്ചി അപേക്ഷിച്ചിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ ഗൃഹനാഥയായ സുഹറ ജോലി ആവശ്യാർത്ഥം പുറത്തുപോയ സാഹചര്യത്തിൽആണ് വൃദ്ധയായ ഭർതൃ മാതാവിനെപുറത്താക്കി ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്. പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും പോലുംപുറത്തെടുക്കാൻഅനുവദിക്കാതെ വളരെ ക്രൂരമായി സ്ത്രീകൾ മാത്രമുള്ള ഒരു കുടുംബത്തോട് ബാങ്ക് അധികൃതർ കാണിച്ചിട്ടുള്ള ഈ ക്രൂരതപൈശാചികമാണെന്നുംഅടിയന്തരമായുംറവന്യൂഅധികൃതരുംമറ്റുഉത്തരവാദിത്വപ്പെട്ട വരും ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരംഉണ്ടാക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68068/abdul-kareem-chelery)