---
title: "ഓൺലൈനിൽ സ്കൂട്ടർ വാങ്ങാൻ 1.43 ലക്ഷം നൽകി, കബളിപ്പിച്ചതായി പരാതി"
english_title: "online fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68066/online-fraud"
published_at: "2022-09-13T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320971e7894f_,.jpg"
keywords: []
---

# ഓൺലൈനിൽ സ്കൂട്ടർ വാങ്ങാൻ 1.43 ലക്ഷം നൽകി, കബളിപ്പിച്ചതായി പരാതി

> **Lead Summary:** ഓൺലൈൻ ബിസിനസ് സൈറ്റിൽ സ്കൂട്ടർ വാങ്ങാൻ ലക്ഷങ്ങൾ മുടക്കിയ യുവാവിൻ്റെ പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി. മയ്യിൽ ആറാം മൈൽ സ്വദേശി അനീഷ് ആണ് തട്ടിപ്പിനിരയായത്. ഓൺലൈനിലെ ഒ.എൽ.എ. സൈറ്റിൽ പരസ്യത്തിലൂടെ സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി ബേങ്ക് അക്കൗണ്ട് വഴി യുവാവിൽ നിന്നും പല തവണകളായി 1,43,000 രൂപ കൈപറ്റിയ ശേഷം പിന്നീട് സ്കൂട്ടറോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് മയ്യിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

ഓൺലൈൻ ബിസിനസ് സൈറ്റിൽ സ്കൂട്ടർ വാങ്ങാൻ ലക്ഷങ്ങൾ മുടക്കിയ യുവാവിൻ്റെ പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി. മയ്യിൽ ആറാം മൈൽ സ്വദേശി അനീഷ് ആണ് തട്ടിപ്പിനിരയായത്. ഓൺലൈനിലെ ഒ.എൽ.എ. സൈറ്റിൽ പരസ്യത്തിലൂടെ സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി ബേങ്ക് അക്കൗണ്ട് വഴി യുവാവിൽ നിന്നും പല തവണകളായി 1,43,000 രൂപ കൈപറ്റിയ ശേഷം പിന്നീട് സ്കൂട്ടറോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് മയ്യിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68066/online-fraud)