---
title: "ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ"
english_title: "murder attempt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67986/murder-attempt"
published_at: "2022-09-13T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632044c3720b3_DSC_7464_(1).JPG"
keywords: []
---

# ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് നരഹത്യാശ്രമത്തിന് അറസ്റ്റിൽ. അഴീക്കോട് കച്ചേരിപ്പാറയിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളി വിനോദിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 11 ന് ഞായറാഴ്ച രാത്രിയിലാണ് സംഭവം. വഴക്കിനിടെ 40കാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചത്.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

## Article Content

**വളപട്ടണം: **കുടുംബ വഴക്കിനിടെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് നരഹത്യാശ്രമത്തിന് അറസ്റ്റിൽ. അഴീക്കോട് കച്ചേരിപ്പാറയിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളി വിനോദിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 11 ന് ഞായറാഴ്ച രാത്രിയിലാണ് സംഭവം. വഴക്കിനിടെ 40കാരിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചത്.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67986/murder-attempt)