---
title: "സംസ്ഥാനത്ത് പഞ്ചായത്ത്‌ ഓഫീസ് നിർമ്മാണത്തിനുള്ള ധനസഹായം അനുവദിച്ചു"
english_title: "Grant-in-aid for construction of Panchayat-Office in the State"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6798/grant-in-aid-for-construction-of-panchayat-office-in-the-state"
published_at: "2021-10-23T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173d98fcd379_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# സംസ്ഥാനത്ത് പഞ്ചായത്ത്‌ ഓഫീസ് നിർമ്മാണത്തിനുള്ള ധനസഹായം അനുവദിച്ചു

> **Lead Summary:** സംസ്ഥാനത്തെ എട്ട് പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മാണത്തിനും 50 പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചു.

## Article Content

സംസ്ഥാനത്തെ എട്ട് പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മാണത്തിനും 50 പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചു.

പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട് തൂണേരി, കണ്ണൂര്‍ മലപ്പട്ടം, കാസര്‍ഗോഡ് വലിയപറമ്പ എന്നീ പഞ്ചായത്തുകള്‍ക്കാണ് ഓഫീസ് കെട്ടിട നിർമാണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കുന്നത്.

ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിന് 50 പഞ്ചായത്തുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. തിരുവനന്തപുരം‐ പുല്ലമ്പാറ, ഉഴമലയ്‌ക്കല്‍, പെരുങ്കടവിള. കൊല്ലം‐ മണ്‍ട്രോത്തുരുത്ത്, എളമാട്. പത്തനംതിട്ട‐ തോട്ടപ്പുഴശ്ശേരി, ഓമല്ലൂര്‍. ആലപ്പുഴ‐ പെരുമ്പാലം, ചെറുതന, വെളിയനാട്, തകഴി. കോട്ടയം‐ കൊരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, വെച്ചൂര്‍, അകല്‍ക്കുന്നം. ഇടുക്കി‐ ആലക്കോട്, എടവെട്ടി, പീരുമേട്, ചക്കുപ്പള്ളം. എറണാകുളം‐ ചേന്നമംഗലം, അയ്യംപുഴ, വാഴക്കുളം. തൃശൂർ‐ പോര്‍ക്കുളം, നെന്‍മണിക്കര, പുത്തന്‍ചിറ, അന്തിക്കാട്. പാലക്കാട്‐ ചളവറ, കുമരംപുത്തൂര്‍, കാപ്പൂര്‍, അലനല്ലൂര്‍. മലപ്പുറം‐ ഏലംകുളം ഇരിമ്പിലം പെരുമണ്ണക്ലറി, എടയൂര്‍. കോഴിക്കോട്‐ തുറയൂര്‍, മേപ്പയ്യൂര്‍, മണിയൂര്‍, ചെക്യാട്. വയനാട്‐ തരിയോട്, തിരുനെല്ലി, മീനങ്ങാടി. കണ്ണൂര്‍‐ കോട്ടയം, കരിവെള്ളൂര്‍, പടിയൂര്‍ കല്ല്യാട്, ഏഴോം, കുറുമാത്തൂര്‍. കാസര്‍ഗോഡ്‐ വലിയപറമ്പ, ബലാല്‍, ബെല്ലൂര്‍, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകള്‍ക്കാണ് ധനസഹായം.

ആര്‍ ജി എസ് എയുടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മാണത്തിനും പുനരുദ്ധാരണത്തിനും ധനസഹായം അനുവദിക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6798/grant-in-aid-for-construction-of-panchayat-office-in-the-state)