---
title: "അഴീക്കോട് പുലിയെ പിടിച്ചെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജം: നിലവിൽ പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല"
english_title: "fake video"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67979/fake-video"
published_at: "2022-09-13T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632041e43d88d_vac.jpg"
keywords: []
---

# അഴീക്കോട് പുലിയെ പിടിച്ചെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജം: നിലവിൽ പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല

> **Lead Summary:** അഴീക്കോട്‌ പുലിയെ പിടിച്ചെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജം കൂടാതെ ഇന്ന് സ്കൂളുകൾക്ക് അവധി എന്ന പ്രചരണം തെറ്റ്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുലിയുടെ വീഡിയോയും ഫോട്ടോയും വർഷങ്ങൾക്ക് മുമ്പുള്ളതും ഗൂഗിളിൽ ഉള്ളതുമാണ്. നിലവിൽ പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് പറഞ്ഞു. അതേ സമയം തിങ്കളാഴ്ച രാവിലെ തളിപ്പറമ്പ് റേഞ്ച് വനപാലകരും സംഘവും ചാൽ ഭാഗത്ത് കാട്ടിലും പരിസരത്തും പരിശോധന നടത്തി. വളപട്ടണം പോലീസുമുണ്ടായിരുന്നു. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല. കാൽപ്പാടുകളോ മറ്റെന്തെങ്കിലും തെളിവുകളോ കിട്ടിയാൽ മാത്രമേ അനന്തരനടപടികൾ സ്വീകരിക്കാനാവൂവെന്ന് വനപാലകർ പറഞ്ഞു. രാത്രിയിൽ പുറത്തിറങ്ങുന്നത് കരുതലോടെ വേണമെന്നും അവർ പറഞ്ഞു. ചാൽ, വെള്ളക്കല്ല് പ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ പുലിക്ക് വിഹരിക്കാൻ പറ്റുന്ന കാടുണ്ട്. ഞായറാഴ്ച രാത്രി 7.30-ഓടെ നീർക്കടവിൽനിന്ന് നാല് കിലോമീറ്റ‍ർ അകലെ അഴീക്കലിലേക്ക് കടലിൽ വലയിടാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. പിന്നീട് രാത്രി ഒൻപതോടെ ഗുഡ്സ് ഓട്ടോ ഡ്രൈവറും മറ്റൊരാളും കണ്ടതായി പറയുന്നു. അതേസമയം നായയെയോ, മറ്റ് വളർത്തുമൃഗങ്ങളെയോ കൊന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടുമില്ല. 2010 ഏപ്രിലിൽ ആട്, പശുക്കുട്ടി എന്നിവയെ പുലി കൊന്നുതിന്നിരുന്നു. തുടർന്ന് വനപാലകർ കൂടുവെച്ച് അതിനുള്ളിൽ ആട്ടിൻകുട്ടിയെ ഇരയായി കെട്ടി. തൊട്ടടുത്ത ദിവസം പുലി കെണിയിൽ വീണു. 

## Article Content

അഴീക്കോട്‌ പുലിയെ പിടിച്ചെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജം കൂടാതെ ഇന്ന് സ്കൂളുകൾക്ക് അവധി എന്ന പ്രചരണം തെറ്റ്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുലിയുടെ വീഡിയോയും ഫോട്ടോയും വർഷങ്ങൾക്ക് മുമ്പുള്ളതും ഗൂഗിളിൽ ഉള്ളതുമാണ്. നിലവിൽ പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് പറഞ്ഞു. അതേ സമയം തിങ്കളാഴ്ച രാവിലെ തളിപ്പറമ്പ് റേഞ്ച് വനപാലകരും സംഘവും ചാൽ ഭാഗത്ത് കാട്ടിലും പരിസരത്തും പരിശോധന നടത്തി. വളപട്ടണം പോലീസുമുണ്ടായിരുന്നു. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല. കാൽപ്പാടുകളോ മറ്റെന്തെങ്കിലും തെളിവുകളോ കിട്ടിയാൽ മാത്രമേ അനന്തരനടപടികൾ സ്വീകരിക്കാനാവൂവെന്ന് വനപാലകർ പറഞ്ഞു. രാത്രിയിൽ പുറത്തിറങ്ങുന്നത് കരുതലോടെ വേണമെന്നും അവർ പറഞ്ഞു. ചാൽ, വെള്ളക്കല്ല് പ്രദേശങ്ങളിലെ കടൽത്തീരങ്ങളിൽ പുലിക്ക് വിഹരിക്കാൻ പറ്റുന്ന കാടുണ്ട്. ഞായറാഴ്ച രാത്രി 7.30-ഓടെ നീർക്കടവിൽനിന്ന് നാല് കിലോമീറ്റ‍ർ അകലെ അഴീക്കലിലേക്ക് കടലിൽ വലയിടാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. പിന്നീട് രാത്രി ഒൻപതോടെ ഗുഡ്സ് ഓട്ടോ ഡ്രൈവറും മറ്റൊരാളും കണ്ടതായി പറയുന്നു. അതേസമയം നായയെയോ, മറ്റ് വളർത്തുമൃഗങ്ങളെയോ കൊന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടുമില്ല. 2010 ഏപ്രിലിൽ ആട്, പശുക്കുട്ടി എന്നിവയെ പുലി കൊന്നുതിന്നിരുന്നു. തുടർന്ന് വനപാലകർ കൂടുവെച്ച് അതിനുള്ളിൽ ആട്ടിൻകുട്ടിയെ ഇരയായി കെട്ടി. തൊട്ടടുത്ത ദിവസം പുലി കെണിയിൽ വീണു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67979/fake-video)