---
title: "ലഹരി വിരുദ്ധ ബോധവത്ക്കരണം: ജില്ലാതല ഓപ്പൺ ടു ഓൾ ക്രോസ് കൺട്രി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "open to all cross country "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67970/open-to-all-cross-country"
published_at: "2022-09-13T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63203d3cdeccf_news-card.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്ക്കരണം: ജില്ലാതല ഓപ്പൺ ടു ഓൾ ക്രോസ് കൺട്രി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** മദ്യ ഉപയോഗത്തിൽ നിന്നും യുവാക്കൾ മയക്കുമരുന്നിലേക്ക് മറിവരുന്നത് സമൂഹത്തിന് ഭിക്ഷണിയായിട്ടുണ്ടെന്ന് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ: ദിനേശ് കൊതേരി പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേഴ്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിൻ്റ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല ഓപ്പൺ ടു ഓൾ ക്രോസ് കൺട്രി മത്സരം പട്ടുവം ഡി.എസ്.എസ് കോൺവെൻ്റിന് സമീപം വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ മയക്കു മരുന്നിന് അടിമയാകുന്നത് സമൂഹത്തെ ഭീകര അവസ്ഥയിലേക്ക് നയിക്കും. ഒരു മാസത്തിനുള്ളിൽ തളിപ്പറമ്പ് പോലിസ് സ്റ്റേഷനിൽ ഇരുപത്തിരണ്ട് മയക്കുമരുന്നു കേസ്സുകളാണ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. യുവത്വം മയക്കുമരുന്ന് ഭീകരതയിലേക്ക് മാറികൊണ്ടിരിക്കുന്ന അവസ്ഥക്ക് തടയിടാൻ സന്നദ്ധ സംഘടനകൾ മുന്നളി പോരാളിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത ഷിബിൻ മലപ്പുറം ഒന്നാം സ്ഥാനവും, അഖിൽജിത്ത് ചുഴലി രണ്ടാം സ്ഥാനവും, സെബാൻ ചുഴലി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പെരിങ്ങോം ഗവ: ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ: എ.പി.അനീഷ് ക്യാഷ് പ്രൈസും, ട്രോഫിയും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത അപർണ്ണ രാജേന്ദ്രന് ( പൂക്കോത്ത് തെരു ) പ്രോത്സാഹന സമ്മാനം നല്കി. തളിപ്പറമ്പ് സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടരി സി.സുരേന്ദ്രൻ നമ്പ്യാർ, ടയോട്ട കമ്പനി കാസർക്കോട് യൂണിറ്റ് ജനറൽ മാനേജർ എം.വി. ചന്ദ്രശേഖരൻ, ഫ്രീലാൻഡ് ജേർണ്ണലീസ്റ്റ് ഗിരീഷ് പുക്കോത്ത് എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എം.രമണൻ അദ്ധ്യക്ഷത വഹിച്ചു . ടി.റോഷിൽ സ്വാഗതവും ടി.ജയദേവൻ നന്ദിയും പറഞ്ഞു.

## Article Content

മദ്യ ഉപയോഗത്തിൽ നിന്നും യുവാക്കൾ മയക്കുമരുന്നിലേക്ക് മറിവരുന്നത് സമൂഹത്തിന് ഭിക്ഷണിയായിട്ടുണ്ടെന്ന് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ: ദിനേശ് കൊതേരി പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേഴ്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിൻ്റ നേതൃത്വത്തിൽ നടത്തിയ ജില്ലാ തല ഓപ്പൺ ടു ഓൾ ക്രോസ് കൺട്രി മത്സരം പട്ടുവം ഡി.എസ്.എസ് കോൺവെൻ്റിന് സമീപം വെച്ച് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ മയക്കു മരുന്നിന് അടിമയാകുന്നത് സമൂഹത്തെ ഭീകര അവസ്ഥയിലേക്ക് നയിക്കും. ഒരു മാസത്തിനുള്ളിൽ തളിപ്പറമ്പ് പോലിസ് സ്റ്റേഷനിൽ ഇരുപത്തിരണ്ട് മയക്കുമരുന്നു കേസ്സുകളാണ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. യുവത്വം മയക്കുമരുന്ന് ഭീകരതയിലേക്ക് മാറികൊണ്ടിരിക്കുന്ന അവസ്ഥക്ക് തടയിടാൻ സന്നദ്ധ സംഘടനകൾ മുന്നളി പോരാളിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത ഷിബിൻ മലപ്പുറം ഒന്നാം സ്ഥാനവും, അഖിൽജിത്ത് ചുഴലി രണ്ടാം സ്ഥാനവും, സെബാൻ ചുഴലി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പെരിങ്ങോം ഗവ: ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ: എ.പി.അനീഷ് ക്യാഷ് പ്രൈസും, ട്രോഫിയും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത അപർണ്ണ രാജേന്ദ്രന് ( പൂക്കോത്ത് തെരു ) പ്രോത്സാഹന സമ്മാനം നല്കി. തളിപ്പറമ്പ് സഞ്ജീവനി പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടരി സി.സുരേന്ദ്രൻ നമ്പ്യാർ, ടയോട്ട കമ്പനി കാസർക്കോട് യൂണിറ്റ് ജനറൽ മാനേജർ എം.വി. ചന്ദ്രശേഖരൻ, ഫ്രീലാൻഡ് ജേർണ്ണലീസ്റ്റ് ഗിരീഷ് പുക്കോത്ത് എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എം.രമണൻ അദ്ധ്യക്ഷത വഹിച്ചു . ടി.റോഷിൽ സ്വാഗതവും ടി.ജയദേവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67970/open-to-all-cross-country)