---
title: "മോഷണ കേസിലെ പ്രതി യുവാവിനെ മദ്യക്കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു, നാറാത്ത് സ്വദേശിക്കെതിരെ കേസ്"
english_title: "The accused in the theft case hit the young man on the head with a liquor bottle and injured him"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6792/the-accused-in-the-theft-case-hit-the-young-man-on-the-head-with-a-liquor-bottle-and-injured-him"
published_at: "2021-10-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173d431119ff_news-card-webyyyyu.jpg"
keywords: []
---

# മോഷണ കേസിലെ പ്രതി യുവാവിനെ മദ്യക്കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു, നാറാത്ത് സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ** : .മദ്യശാലക്ക് മുന്നിൽ വെച്ച് മോഷണ കേസിലെ പ്രതി മുൻ വിരോധം വെച്ച് യുവാവിനെ മദ്യ കുപ്പി കൊണ്ടുവയറിന് കുത്തിയും തലക്കടിച്ചു പരിക്കേല്പിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .

## Article Content

**കണ്ണൂർ** : .മദ്യശാലക്ക് മുന്നിൽ വെച്ച് മോഷണ കേസിലെ പ്രതി മുൻ വിരോധം വെച്ച് യുവാവിനെ മദ്യ കുപ്പി കൊണ്ടുവയറിന് കുത്തിയും തലക്കടിച്ചു പരിക്കേല്പിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .

നരഹത്യക്ക് കേസെടുത്ത പോലീസ് തെരച്ചലിൽ ഓടി രക്ഷപ്പെട്ട പ്രതിയെ കാട്ടാമ്പള്ളിയിൽ വെച്ച് പിടികൂടി. നാറാത്ത് സ്വദേശി അത്തം രതീശൻ എന്ന രതീഷിനെ (40)യാണ് ടൗൺസ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മുൻ വിരോധം വെച്ച് കണ്ണൂർ സിറ്റിയിലെ സഫാദിനെ (26) കവിത ബാറിന് മുന്നിൽ വെച്ച് മദ്യ കുപ്പി കൊണ്ട് വയറിന് കുത്തുകയും തലക്കടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു.

പരിക്കേറ്റ ഇയാൾ കണ്ണൂർ എ.കെ.ജി.ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മൊഴിയെടുത്ത പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6792/the-accused-in-the-theft-case-hit-the-young-man-on-the-head-with-a-liquor-bottle-and-injured-him)