ചിറവക്ക് ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോർ ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായ രീതിയിൽ പൂർത്തിയാക്കണം- തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ചിറവക്ക് ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോർ ഭ്രാന്തംകുന്ന്  റോഡിന്റെയും പണി ശാസ്ത്രീയമായ രീതിയിൽ പൂർത്തിയാക്കണം- തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
Oct 23, 2021 02:37 PM | By Thaliparambu Editor

തളിപ്പറമ്പ്  :വർഷങ്ങൾക്ക്   മുമ്പ് ആരംഭിച്ച ചിറവക്ക് ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോർ ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായി എത്രേയും പെട്ടെന്ന് പൂർത്തികരിക്കണമെന്ന് തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ചിറവക്ക് മുതൽ കരിമ്പം വരെ യാതൊരു ശാസ്ത്രീയ പ്ലാനിങ്ങും ഇല്ലാതെ നടത്തുന്ന റോഡ് പണിക്കാരണം റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങ ചെറിയ മഴയത്ത് പോലും വെള്ളം കയറി ദുരിതം അനുഭവിക്കുകയാണ്.

നിലവിലുള്ള ഓവുചാലുകൾ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മണ്ണിട്ട് മൂടിയപ്പോൾ പകരം ശാസ്ത്രീയമായി ഓവുചാൽ നിർമ്മിക്കാത്തതാണ് മന്നയിലും കപ്പാലത്തും വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറാൻ സാഹചര്യം ഉണ്ടാക്കിയത്. 

ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾ ഉണ്ടായിട്ടുള്ളത്. വ്യാപാരികൾക്ക് തക്കതായ നഷ്ടപരിഹാരം നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.

റോഡിന്റെ പണി നീട്ടികൊണ്ടു പോയി ലാഭം കൊയ്യാൻ പി ഡബ്ലിയു ഡി ഉദ്യോസ്ഥരും ഭരണകക്ഷിയും കോൺട്രാക്ടറും തമ്മിൽ ഒത്തുകളിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ടാഗോർ ഭ്രാന്തംകുന്ന് റോഡും പണി തുടങ്ങാത്തതിനാൽ വാഹനങ്ങളും ജനങ്ങളും വളരെയെറെ പ്രയാസങ്ങൾ അനുഭവിക്കുകയാണെന്നും റോഡ് പണി എത്രേയും പെട്ടെന്ന് പൂർത്തീകരിച്ചില്ലെങ്കിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. സക്കരിയ്യ കായക്കൂൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം.വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.വി ഉണ്ണി, അശ്രഫ് കെ.എൻ, സോമനാഥൻ മാസ്റ്റർ, വത്സ നാരായണൻ, മണ്ഡലം വൈസ് പ്രസിഡണ്ട്, സി.പി മനോജ്, ഇർഷാദ്, നൗഷാദ് ഇല്ല്യംസ്, ഹരീന്ദ്രൻ, ദീപ രഞ്ചിത്ത്, വിനോദ് ടി, അശോകൻ ടി.വി. എം.വി നാരായണൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു.

Construction of Chiravak Srikantapuram Road and Tagore Bhranthamkunnu Road should be completed in a scientific manner - Taliparamba East Constituency Congress Committee

Next TV

Related Stories
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
Top Stories










News Roundup