---
title: "മദ്യലഹരിയിൽ ഇരുമ്പുവടികൊണ്ട് യാത്രക്കാരെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ"
english_title: "praveen arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67816/praveen-arrested"
published_at: "2022-09-12T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f38cc7ac48_news-card.jpg"
keywords: []
---

# മദ്യലഹരിയിൽ ഇരുമ്പുവടികൊണ്ട് യാത്രക്കാരെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് മദ്യലഹരിയില്‍ ഇരുമ്പ് വടി കൊണ്ട് യാത്രക്കാരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മാതമംഗലം എരമം സ്വദേശി പ്രവീണിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പിടിച്ചുപറി, മോഷണം തുടങ്ങിയവയ്ക്ക് 13 കേസുകള്‍ നിലിവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലായിരുന്നു അക്രമം. തീവണ്ടി ഇറങ്ങി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പഴയ ബസ് സ്റ്റാന്റിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണികൃഷ്ണന്‍ ,കാസറഗോഡ് നെല്ലിക്കുന്ന് സ്വദേശി ഉമേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് പൂവില്‍പനക്കാര്‍ പന്തലിനായി സൂക്ഷിച്ച ഇരുമ്പ് കമ്പി കൊണ്ടാണ് പ്രതി ആക്രമം നടത്തിയത്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് മദ്യലഹരിയില്‍ ഇരുമ്പ് വടി കൊണ്ട് യാത്രക്കാരെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മാതമംഗലം എരമം സ്വദേശി പ്രവീണിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പിടിച്ചുപറി, മോഷണം തുടങ്ങിയവയ്ക്ക് 13 കേസുകള്‍ നിലിവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിലായിരുന്നു അക്രമം. തീവണ്ടി ഇറങ്ങി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പഴയ ബസ് സ്റ്റാന്റിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണികൃഷ്ണന്‍ ,കാസറഗോഡ് നെല്ലിക്കുന്ന് സ്വദേശി ഉമേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് പൂവില്‍പനക്കാര്‍ പന്തലിനായി സൂക്ഷിച്ച ഇരുമ്പ് കമ്പി കൊണ്ടാണ് പ്രതി ആക്രമം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67816/praveen-arrested)