---
title: "അനധികൃത ചെങ്കൽ ഖനനം: മുസ്ലിം യൂത്ത് ലീഗ് പെരുവണ ശാഖാ കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി"
english_title: "myl peruvana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67741/myl-peruvana"
published_at: "2022-09-12T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ee54a58598_news-card.jpg"
keywords: []
---

# അനധികൃത ചെങ്കൽ ഖനനം: മുസ്ലിം യൂത്ത് ലീഗ് പെരുവണ ശാഖാ കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എളയിടം എന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോളജി വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും യാതൊരുവിധ അനുമതിയും കൂടാതെ ചെങ്കൽ ഖനനം നടത്തി വരുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് പെരുവണ ശാഖാ കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. നാട്ടുകാർക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന ചെങ്കൽ ക്വാറിക്കെതിരെ പ്രദേശത്തുകാരെ ഉൾപ്പെടുത്തിക്കൊണ്ട് ജനകീയസമരം നടത്തി വരികയാണ്. അതിനിടെ സമര സമിതിയിലെ ചിലരെ പണ ഉടമകൾ ഭീഷണിപ്പെടുത്തുകയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എളയിടം എന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോളജി വകുപ്പിന്റെയോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും യാതൊരുവിധ അനുമതിയും കൂടാതെ ചെങ്കൽ ഖനനം നടത്തി വരുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് പെരുവണ ശാഖാ കമ്മിറ്റി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. നാട്ടുകാർക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന ചെങ്കൽ ക്വാറിക്കെതിരെ പ്രദേശത്തുകാരെ ഉൾപ്പെടുത്തിക്കൊണ്ട് ജനകീയസമരം നടത്തി വരികയാണ്. അതിനിടെ സമര സമിതിയിലെ ചിലരെ പണ ഉടമകൾ ഭീഷണിപ്പെടുത്തുകയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67741/myl-peruvana)