---
title: "ഗർഭിണികളായ രണ്ട് ആടുകൾ ഉൾപ്പെടെ നാല് ആടുകളെ തെരുവ് നായകൾ കടിച്ചുകൊന്നു"
english_title: "dog attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67677/dog-attack"
published_at: "2022-09-12T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631eb7f59982b_news-card.jpg"
keywords: []
---

# ഗർഭിണികളായ രണ്ട് ആടുകൾ ഉൾപ്പെടെ നാല് ആടുകളെ തെരുവ് നായകൾ കടിച്ചുകൊന്നു

> **Lead Summary:** **തളിപ്പറമ്പ്: **പന്നിയൂർ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് എതിർവശത്ത്‌ താമസിക്കുന്ന കൊക്കരകത്ത് റംലയുടെ നാല് ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു. മറ്റൊരെണ്ണത്തിന് കടിയേറ്റു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ച് ആടുകളെ വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു. വീട്ടുകാർ സമീപത്ത് ഓണാഘോഷ പരിപാടി കാണാൻ പോയപ്പോഴാണ് സംഭവം. നാല് നായ്ക്കൾ ചേർന്നാണ് കടിച്ചത്. ആടുകൾ കൂട്ടമായി കരയുന്നതുകേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നലെണ്ണം ചത്തിരുന്നു. ഒരാടിന്റെ തല അല്പം കടിച്ചെടുത്ത നിലയിലാണ്. ചത്ത രണ്ട് ആടുകൾ ഗർഭിണികളായിരുന്നു.

## Article Content

**തളിപ്പറമ്പ്: **പന്നിയൂർ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് എതിർവശത്ത്‌ താമസിക്കുന്ന കൊക്കരകത്ത് റംലയുടെ നാല് ആടുകളെ തെരുവുനായകൾ കടിച്ചുകൊന്നു. മറ്റൊരെണ്ണത്തിന് കടിയേറ്റു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അഞ്ച് ആടുകളെ വീട്ടുവളപ്പിൽ കെട്ടിയിട്ടതായിരുന്നു. വീട്ടുകാർ സമീപത്ത് ഓണാഘോഷ പരിപാടി കാണാൻ പോയപ്പോഴാണ് സംഭവം. നാല് നായ്ക്കൾ ചേർന്നാണ് കടിച്ചത്. ആടുകൾ കൂട്ടമായി കരയുന്നതുകേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നലെണ്ണം ചത്തിരുന്നു. ഒരാടിന്റെ തല അല്പം കടിച്ചെടുത്ത നിലയിലാണ്. ചത്ത രണ്ട് ആടുകൾ ഗർഭിണികളായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67677/dog-attack)