---
title: "കെഎസ്ആർടിസി ബസ് തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു"
english_title: "ksrtc bus accident neryamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67669/ksrtc-bus-accident-neryamangalam"
published_at: "2022-09-12T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631eafe27b6e4_vac.jpg"
keywords: []
---

# കെഎസ്ആർടിസി ബസ് തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

> **Lead Summary:** **തൊടുപുഴ: **ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേര്യമം​ഗലം ചാക്കോച്ചി വളവിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. മൂന്നാർ- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

## Article Content

**തൊടുപുഴ: **ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേര്യമം​ഗലം ചാക്കോച്ചി വളവിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. മൂന്നാർ- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67669/ksrtc-bus-accident-neryamangalam)