---
title: "കോവിഡ് മരണം ഓരോ 44 സെക്കന്‍ഡിലും: ലോകാരോ​ഗ്യ സംഘടന"
english_title: "kovid death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67615/kovid-death"
published_at: "2022-09-11T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e08843209e_download_(22).jpg"
keywords: []
---

# കോവിഡ് മരണം ഓരോ 44 സെക്കന്‍ഡിലും: ലോകാരോ​ഗ്യ സംഘടന

> **Lead Summary:** **ജനീവ: **കോവിഡ് കേസ് കുറയുന്ന സാഹചര്യത്തിലും ആ​ഗോളതലത്തില് ഇപ്പോഴും ഓരോ 44 സെക്കന്ഡില് ഒരു കോവിഡ് മരണം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇത്തരത്തിലിത് നിലനിര്ത്താനാകുമെന്നതില് ഉറപ്പില്ലെന്ന് ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അദാനോം ​ഗബ്രിയേസൂസ് പറഞ്ഞു. ഫെബ്രുവരി മുതലുള്ള പ്രതിവാര കണക്കില് മരണനിരക്ക് 80 ശതമാനം കുറവുണ്ട്. എന്നാല്, കഴിഞ്ഞയാഴ്ച ഓരോ 44 സെക്കന്ഡിലും ഒരു മരണമുണ്ടായിട്ടുണ്ട്. പല മരണവും ഒഴിവാക്കാവുന്നവ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പകര്ച്ചവ്യാധി കുറയ്ക്കലിനും ജീവന് രക്ഷിക്കലിനും അവശ്യമായ മാര്​ഗനിര്ദേശങ്ങളടങ്ങിയ ആറ് ഹ്രസ്വ പോളിസികള് അടുത്തയാഴ്ച ഡബ്ല്യുഎച്ച്‌ഒ പ്രസിദ്ധീകരിക്കും.

## Article Content

**ജനീവ: **കോവിഡ് കേസ് കുറയുന്ന സാഹചര്യത്തിലും ആ​ഗോളതലത്തില് ഇപ്പോഴും ഓരോ 44 സെക്കന്ഡില് ഒരു കോവിഡ് മരണം സംഭവിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇത്തരത്തിലിത് നിലനിര്ത്താനാകുമെന്നതില് ഉറപ്പില്ലെന്ന് ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അദാനോം ​ഗബ്രിയേസൂസ് പറഞ്ഞു. ഫെബ്രുവരി മുതലുള്ള പ്രതിവാര കണക്കില് മരണനിരക്ക് 80 ശതമാനം കുറവുണ്ട്. എന്നാല്, കഴിഞ്ഞയാഴ്ച ഓരോ 44 സെക്കന്ഡിലും ഒരു മരണമുണ്ടായിട്ടുണ്ട്. പല മരണവും ഒഴിവാക്കാവുന്നവ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പകര്ച്ചവ്യാധി കുറയ്ക്കലിനും ജീവന് രക്ഷിക്കലിനും അവശ്യമായ മാര്​ഗനിര്ദേശങ്ങളടങ്ങിയ ആറ് ഹ്രസ്വ പോളിസികള് അടുത്തയാഴ്ച ഡബ്ല്യുഎച്ച്‌ഒ പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67615/kovid-death)