---
title: "മുയ്യം പള്ളിവയൽ എകെജി വായനശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "muyyam pallivayal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67609/muyyam-pallivayal"
published_at: "2022-09-11T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631e0a8f779b9_IMG-20220911-WA0151.jpg"
keywords: []
---

# മുയ്യം പള്ളിവയൽ എകെജി വായനശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** മുയ്യം പള്ളിവയൽ എ കെ ജി വായനശാല ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വയോജന വേദി വനിതാവേദി ബാ ലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാ കായിക പരിപാടികൾ നടത്തി. മൂന്ന് ദിവസങ്ങളിൽ ആയി വായനശാല പരിസരത്തു നടന്ന പരിപാടിയിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പള്ളിവയൽ ഗ്രാമത്തിന്റെ ഗ്രാമോത്സവമായി മാറി. നീന്തൽ മത്സരവും ടൂറും സംഘടിപ്പിച്ചു.വായനശാല പരിസരത്ത് നടന്ന വാശിയെറിയ കമ്പവലി മത്സരത്തിൽ ഫൈനൽ മത്സരത്തിൽ ഇരു ടീമുകലും സമനില ആയതിനാൽ ടോസ് ചെയുകയും മുണ്ടപ്പാലം ബ്രദേസ് ടോസിലൂടെ വിജയ്കുകയും ചെയ്തു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. രാജീവൻ എം എ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് ഇബ്രാഹിംകുട്ടി പി പി അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ ഉദ്ഘാടനം ചെയ്തു ,കെ.സി : സുമിത്രൻ പ്രസംഗിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ രമ്യ വി ബാലകൃഷ്ണൻ എം വി, സതി എൻ, എന്നിവർ ആശംസകൾ അറിയിച്ചു.മുഹമ്മദ്‌ കുഞ്ഞി സമ്മാനദാനം നിർവ്വഹിച്ചു.

## Article Content

മുയ്യം പള്ളിവയൽ എ കെ ജി വായനശാല ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വയോജന വേദി വനിതാവേദി ബാ ലവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാ കായിക പരിപാടികൾ നടത്തി. മൂന്ന് ദിവസങ്ങളിൽ ആയി വായനശാല പരിസരത്തു നടന്ന പരിപാടിയിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പള്ളിവയൽ ഗ്രാമത്തിന്റെ ഗ്രാമോത്സവമായി മാറി. നീന്തൽ മത്സരവും ടൂറും സംഘടിപ്പിച്ചു.വായനശാല പരിസരത്ത് നടന്ന വാശിയെറിയ കമ്പവലി മത്സരത്തിൽ ഫൈനൽ മത്സരത്തിൽ ഇരു ടീമുകലും സമനില ആയതിനാൽ ടോസ് ചെയുകയും മുണ്ടപ്പാലം ബ്രദേസ് ടോസിലൂടെ വിജയ്കുകയും ചെയ്തു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. രാജീവൻ എം എ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡണ്ട് ഇബ്രാഹിംകുട്ടി പി പി അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ ഉദ്ഘാടനം ചെയ്തു ,കെ.സി : സുമിത്രൻ പ്രസംഗിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ രമ്യ വി ബാലകൃഷ്ണൻ എം വി, സതി എൻ, എന്നിവർ ആശംസകൾ അറിയിച്ചു.മുഹമ്മദ്‌ കുഞ്ഞി സമ്മാനദാനം നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67609/muyyam-pallivayal)