---
title: "ആർപ്പോ 2022 ഓണാഘോഷ പരുപാടി സി പി ഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു"
english_title: "aarppo 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67566/aarppo-2022"
published_at: "2022-09-11T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631dc88986f6c_vac.jpg"
keywords: []
---

# ആർപ്പോ 2022 ഓണാഘോഷ പരുപാടി സി പി ഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **തലോറ ഏ.കെ. ജി സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയം, മഹിള അസോസിയേഷൻ, ഡി.വൈ.എഫ്. ഐ , ബാലസംഘം സംയുക്തമായി സംഘടിപ്പിച്ച ആർപ്പോ 2022 ഓണാഘോഷ പരിപാടി സി.പി.ഐ (എം) തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.വി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം കെ.രഞ്ചിത്ത് സാംസ്കാരിക പ്രഭാഷണം നടത്തി.അംഗൻവാടി കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.മത്സര വിജയികൾക്ക് എ.രാജേഷ് സമ്മാനദാനം നിർവ്വഹിച്ചു .രാജ്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ടിച്ച് വിരമിച്ച ഇരുപത്തിനാല് വിമുക്ത ഭടൻമാരെ ചടങ്ങിൽ വെച്ച് കെ.സന്തോഷ് ആദരിച്ചു.പി.വി. കുഞ്ഞിക്കണ്ണൻ, വി.വി.സുനിത, വിപിൻ ഗംഗാധരൻ, അരുന്ധതി കൃഷ്ണ എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **തലോറ ഏ.കെ. ജി സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയം, മഹിള അസോസിയേഷൻ, ഡി.വൈ.എഫ്. ഐ , ബാലസംഘം സംയുക്തമായി സംഘടിപ്പിച്ച ആർപ്പോ 2022 ഓണാഘോഷ പരിപാടി സി.പി.ഐ (എം) തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.വി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം കെ.രഞ്ചിത്ത് സാംസ്കാരിക പ്രഭാഷണം നടത്തി.അംഗൻവാടി കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.മത്സര വിജയികൾക്ക് എ.രാജേഷ് സമ്മാനദാനം നിർവ്വഹിച്ചു .രാജ്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ടിച്ച് വിരമിച്ച ഇരുപത്തിനാല് വിമുക്ത ഭടൻമാരെ ചടങ്ങിൽ വെച്ച് കെ.സന്തോഷ് ആദരിച്ചു.പി.വി. കുഞ്ഞിക്കണ്ണൻ, വി.വി.സുനിത, വിപിൻ ഗംഗാധരൻ, അരുന്ധതി കൃഷ്ണ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67566/aarppo-2022)