---
title: "കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണം കളരിവാതുക്കലിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട"
english_title: "10 k ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67526/10-k-ganja"
published_at: "2022-09-11T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d9b879e590_vac.jpg"
keywords: []
---

# കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണം കളരിവാതുക്കലിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്തു വെച്ചു 10 .100 കിലോ കഞ്ചാവ് സഹിതം മാണിയൂർ പള്ളിയത്ത് സ്വദേശിഹിബ മൻസിൽ മൻസൂർ കെ.കെ എന്നയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ട് വന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ. യുവതി യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ് ഇയാൾ പിന്തുടർന്നത്. ആയതിനാൽ തന്നെ കണ്ണൂർ ജില്ലയ്ക്ക് പുറമേ കാസർഗോഡ് , കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ട് ഒരാഴ്ചയായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്ക് മുൻമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് എൻ ഡി പി എസ് കേസ് ഉണ്ടായിരുന്നു. ടി കേസിന്റെ തുടർ നടപടികൾ ഇപ്പോൾ ബഹു. എൻ ഡി പി എസ് കോടതി വടകരയിൽ നടക്കുന്നുണ്ട് കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ,എൻ. രജിത്ത് കുമാർ , എം.സജിത്ത്, കെ.പി. റോഷി,ടി. അനീഷ്, പി. നിഖിൽ സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്വാകോഡ് അംഗം പി. രജിരാഗ് , ECC അംഗം സനലേഷ് ടി എന്നിവരും ഉണ്ടായിരുന്നു കണ്ണൂർ JFCM - ll കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്ത് തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും എക്സൈസിന്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ചു ബ്രൗൺ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. ഈ പ്രതികൾ നിലവിൽ കണ്ണൂർ ജില്ലാ ജയിലിൽ റിമാന്റിലാണ്

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ വളപട്ടണം ഭാഗത്തു വെച്ചു 10 .100 കിലോ കഞ്ചാവ് സഹിതം മാണിയൂർ പള്ളിയത്ത് സ്വദേശിഹിബ മൻസിൽ മൻസൂർ കെ.കെ എന്നയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് അന്യ സംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ട് വന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ. യുവതി യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ് ഇയാൾ പിന്തുടർന്നത്. ആയതിനാൽ തന്നെ കണ്ണൂർ ജില്ലയ്ക്ക് പുറമേ കാസർഗോഡ് , കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ട് ഒരാഴ്ചയായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്ക് മുൻമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് എൻ ഡി പി എസ് കേസ് ഉണ്ടായിരുന്നു. ടി കേസിന്റെ തുടർ നടപടികൾ ഇപ്പോൾ ബഹു. എൻ ഡി പി എസ് കോടതി വടകരയിൽ നടക്കുന്നുണ്ട് കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ,എൻ. രജിത്ത് കുമാർ , എം.സജിത്ത്, കെ.പി. റോഷി,ടി. അനീഷ്, പി. നിഖിൽ സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്വാകോഡ് അംഗം പി. രജിരാഗ് , ECC അംഗം സനലേഷ് ടി എന്നിവരും ഉണ്ടായിരുന്നു കണ്ണൂർ JFCM - ll കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്ത് തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും എക്സൈസിന്റെ സംയോജിതമായ ഇടപെടലിനെ തുടർന്ന് കണ്ണൂർ കേന്ദ്രീകരിച്ചു ബ്രൗൺ ഷുഗറും മറ്റ് വിതരണം ചെയ്യുന്ന കണ്ണൂർ സിറ്റി സ്വദേശികളായ ഫർഹാൻ, മഷ്ഹൂക്ക് എന്നിവരെ 10.1745 ഗ്രാം ബ്രൗൺഷുഗർ സഹിതം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. ഈ പ്രതികൾ നിലവിൽ കണ്ണൂർ ജില്ലാ ജയിലിൽ റിമാന്റിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67526/10-k-ganja)