---
title: "ക്രിസ്ത്യൻ പെൺകുട്ടികൾക്ക് നേരെയുള്ള പ്രണയക്കെണി യാഥാർത്ഥ്യം: ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി"
english_title: "joseph pamplani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67493/joseph-pamplani"
published_at: "2022-09-11T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d7da128ec2_vac.jpg"
keywords: []
---

# ക്രിസ്ത്യൻ പെൺകുട്ടികൾക്ക് നേരെയുള്ള പ്രണയക്കെണി യാഥാർത്ഥ്യം: ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

> **Lead Summary:** **കണ്ണൂര്‍:** ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ഥ്യമാണെണ് ആവര്‍ത്തിച്ച്‌ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സഭ ഇക്കാര്യം പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വഴിതെറ്റുന്ന മക്കളേക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചതെന്നും ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് പള്ളികളില്‍ പ്രണയക്കെണി സംബന്ധിച്ച കാര്യം ഇടയലേഖനമായി വായിച്ചത്. ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഃഖത്തിലാക്കിയിട്ടുണ്ടെന്നും ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നല്‍കുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ബിഷപ്പ് ചെയ്തത്. പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശമെന്നും ബിഷപ്പ് വിശദീകരിച്ചു.

## Article Content

**കണ്ണൂര്‍:** ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ഥ്യമാണെണ് ആവര്‍ത്തിച്ച്‌ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. സഭ ഇക്കാര്യം പറയുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വഴിതെറ്റുന്ന മക്കളേക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചതെന്നും ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് പള്ളികളില്‍ പ്രണയക്കെണി സംബന്ധിച്ച കാര്യം ഇടയലേഖനമായി വായിച്ചത്. ക്രിസ്തീയ സമൂഹത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഃഖത്തിലാക്കിയിട്ടുണ്ടെന്നും ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നല്‍കുമെന്നും ഇടയലേഖനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ബിഷപ്പ് ചെയ്തത്. പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണിയെന്ന് പറഞ്ഞത്. എത്രപേര്‍ ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശമെന്നും ബിഷപ്പ് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67493/joseph-pamplani)