---
title: "പ്രശസ്ത സാഹിത്യകാരൻ സുബ്രഹ്മണ്യൻ കുറ്റിക്കോൽ നിര്യാതനായി "
english_title: "subramanyan kuttikkol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67455/subramanyan-kuttikkol"
published_at: "2022-09-11T09:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d5ef9a70f7_Untitled-2_web.jpg"
keywords: []
---

# പ്രശസ്ത സാഹിത്യകാരൻ സുബ്രഹ്മണ്യൻ കുറ്റിക്കോൽ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ: **പ്രശസ്ത സാഹിത്യക്കാരൻ ടി. സുബ്രഹ്മണ്യൻ (സുബ്രഹ്മണ്യൻ കുറ്റിക്കോൽ നിര്യാതനായി. നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം എന്നീ മേഖലകളിൽ 12 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അച്ഛൻ - പരേതനായ പറശ്ശിനി മഠപ്പുര കുഞ്ഞിരാമൻ. അമ്മ പരേതയായ തൈക്കണ്ടി കല്ല്യാണി അമ്മ. സഹോദരൻ: ടി.രാമകൃഷ്ണൻ (PWD കോൺട്രാക്ടർ). സി.പി.ഐ.(എം) കുറ്റിക്കോൽ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് കുറ്റിക്കോൽ യുവജന വായനശാലയുടെ സിക്രട്ടറിയായും ലൈബ്രേറിയനുമായി ദീർഘകാലം പ്രവർത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം മുതലായ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിൽ രാഷ്ട്രീയ - സാംസ്കാരിക വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തുന്ന വ്യക്തിയാണ്. ഇന്ന് രാവിലെ 8 മണിക്ക് കുറ്റിക്കോൽ വായനശാലയിൽ പൊതുദർശനം. തുടർന്ന് കുറ്റിക്കോൽ തുരുത്തി റോഡിലുള്ള വീട്ടിൽ എത്തിച്ച ശേഷം11.30 ന് കൂവോട് ചേണിയംകുന്ന് പൊതുശ്മശാനത്തിൽ ശവസംസ്ക്കാരം

## Article Content

**തളിപ്പറമ്പ: **പ്രശസ്ത സാഹിത്യക്കാരൻ ടി. സുബ്രഹ്മണ്യൻ (സുബ്രഹ്മണ്യൻ കുറ്റിക്കോൽ നിര്യാതനായി. നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം എന്നീ മേഖലകളിൽ 12 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അച്ഛൻ - പരേതനായ പറശ്ശിനി മഠപ്പുര കുഞ്ഞിരാമൻ. അമ്മ പരേതയായ തൈക്കണ്ടി കല്ല്യാണി അമ്മ. സഹോദരൻ: ടി.രാമകൃഷ്ണൻ (PWD കോൺട്രാക്ടർ). സി.പി.ഐ.(എം) കുറ്റിക്കോൽ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് കുറ്റിക്കോൽ യുവജന വായനശാലയുടെ സിക്രട്ടറിയായും ലൈബ്രേറിയനുമായി ദീർഘകാലം പ്രവർത്തിച്ചു. പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം മുതലായ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിൽ രാഷ്ട്രീയ - സാംസ്കാരിക വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തുന്ന വ്യക്തിയാണ്. ഇന്ന് രാവിലെ 8 മണിക്ക് കുറ്റിക്കോൽ വായനശാലയിൽ പൊതുദർശനം. തുടർന്ന് കുറ്റിക്കോൽ തുരുത്തി റോഡിലുള്ള വീട്ടിൽ എത്തിച്ച ശേഷം11.30 ന് കൂവോട് ചേണിയംകുന്ന് പൊതുശ്മശാനത്തിൽ ശവസംസ്ക്കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67455/subramanyan-kuttikkol)