---
title: "കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം, യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം"
english_title: "kpcc "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67374/kpcc"
published_at: "2022-09-10T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c9788a33c8_vac.jpg"
keywords: []
---

# കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം, യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം

> **Lead Summary:** **തിരുവനന്തപുരം: ** കെപിസിസി അംഗ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. ഒരു ബ്ലോക്കില്‍ നിന്ന് ഒരംഗം എന്ന നിലയിലാണ് പട്ടികയില്‍ നേതാക്കള്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേര്‍ക്കാണ്. പരാതികള്‍ പരിഹരിച്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയാക്കിയാണ് വീണ്ടും പട്ടിക അയച്ചത്. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടികയിലുണ്ടായേക്കുമെന്നാണ് സൂചന.

## Article Content

**തിരുവനന്തപുരം: ** കെപിസിസി അംഗ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. ഒരു ബ്ലോക്കില്‍ നിന്ന് ഒരംഗം എന്ന നിലയിലാണ് പട്ടികയില്‍ നേതാക്കള്‍ ഇടംപിടിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേര്‍ക്കാണ്. പരാതികള്‍ പരിഹരിച്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയാക്കിയാണ് വീണ്ടും പട്ടിക അയച്ചത്. ഇതില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. എഴുപത്തഞ്ചോളം പുതുമുഖങ്ങള്‍ പട്ടികയിലുണ്ടായേക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67374/kpcc)