---
title: "ഓട്ടോ ഡ്രൈവർക്ക് നേരെ മർദ്ദനം : രണ്ടുപേർക്കെതിരെ കേസെടുത്തു"
english_title: "attack aginst auto driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67372/attack-aginst-auto-driver"
published_at: "2022-09-10T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c9684efe1c_download.jpg"
keywords: []
---

# ഓട്ടോ ഡ്രൈവർക്ക് നേരെ മർദ്ദനം : രണ്ടുപേർക്കെതിരെ കേസെടുത്തു

> **Lead Summary:** **പഴയങ്ങാടി: **മാർഗതടസം സൃഷ്ടിച്ച് നിർത്തിയിട്ട ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറെ മർദ്ദിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ഏഴോം കൊട്ടില ഹോപ്പ് കോളനിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ആരംഭൻ ജെലീഷിനെ യാണ് മർദ്ദിച്ചത്. തിരുവോണ നാളിൽ രാത്രി 10.30 മണിയോടെ ഹോപ്പ് കോളനിക്ക് സമീപത്തെ സാംസ്കാരിക നിലയത്തിന് സമീപം വെച്ചാണ് സംഭവം. മാർഗതടസം സൃഷ്ടിച്ച ഓട്ടോമാറ്റിയിടാൻ പറഞ്ഞതിനെ തുടർന്ന് പ്രദേശത്തെ ജബാൻ ജബിൻ, കുട്ടൻ എന്ന പ്രവീൺ എന്നിവർ ചേർന്ന് വടി കൊണ്ടും കൈ കൊണ്ടും അടിച്ചു പരിക്കേൽപിക്കുകയും ഓട്ടോയിൽ നിന്ന് തള്ളി താഴെയിട്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

## Article Content

**പഴയങ്ങാടി: **മാർഗതടസം സൃഷ്ടിച്ച് നിർത്തിയിട്ട ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറെ മർദ്ദിച്ച രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. ഏഴോം കൊട്ടില ഹോപ്പ് കോളനിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ആരംഭൻ ജെലീഷിനെ യാണ് മർദ്ദിച്ചത്. തിരുവോണ നാളിൽ രാത്രി 10.30 മണിയോടെ ഹോപ്പ് കോളനിക്ക് സമീപത്തെ സാംസ്കാരിക നിലയത്തിന് സമീപം വെച്ചാണ് സംഭവം. മാർഗതടസം സൃഷ്ടിച്ച ഓട്ടോമാറ്റിയിടാൻ പറഞ്ഞതിനെ തുടർന്ന് പ്രദേശത്തെ ജബാൻ ജബിൻ, കുട്ടൻ എന്ന പ്രവീൺ എന്നിവർ ചേർന്ന് വടി കൊണ്ടും കൈ കൊണ്ടും അടിച്ചു പരിക്കേൽപിക്കുകയും ഓട്ടോയിൽ നിന്ന് തള്ളി താഴെയിട്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67372/attack-aginst-auto-driver)