---
title: "അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ നാളെ, ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "arivarang exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67346/arivarang-exam"
published_at: "2022-09-10T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c6dc2867a7_vac.jpg"
keywords: []
---

# അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **തോട്ടിക്കൽ:** വൈജ്ഞാനിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് ഗമിക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ നാളെ ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.രാവിലെ 10 മണിക്ക് സൂപ്പർവൈസർമാർക്കുള്ള പരീക്ഷ കിറ്റ് വിതരണവും അറിവരങ്ങ് സ്വീറ്റ് വിതരണ ഉദ്ഘാടനവും നടക്കും.1.50 മുതൽ അഡ്മിഷൻ പരിശോധന ആരംഭിക്കും.2 മണിക്ക് നടക്കുന്ന അറിവരങ്ങ് ടോക്കിന് ഹസ്സൈനാർ മാസ്റ്റർ പെരുവണ, അഡ്വ. ശാഹുൽ ഹമീദ്, ഉമർ വായാട്,ഫസലുറഹ്മാൻ, സകരിയ അസ് അദി, സജീവൻ മാസ്റ്റർ നേതൃത്വം നൽകും. 400 ലധികം പേർ പങ്കെടുക്കുന്ന പരീക്ഷയിൽ വിദ്യാർഥി കൾക്ക് പുറമെ വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ, മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ഭാഗമാവും. മൂന്നാം ക്ലാസ്സ്‌ മുതൽ 60 വയസ് വരെയുള്ളവർ പരീക്ഷയെഴുതും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, ജനറൽ കൺവീനർ യു. എം ഉനൈസ്, കൺട്രോളർ ഷോണിമ എന്നിവർ അറിയിച്ചു.

## Article Content

**തോട്ടിക്കൽ:** വൈജ്ഞാനിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് ഗമിക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ നാളെ ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.രാവിലെ 10 മണിക്ക് സൂപ്പർവൈസർമാർക്കുള്ള പരീക്ഷ കിറ്റ് വിതരണവും അറിവരങ്ങ് സ്വീറ്റ് വിതരണ ഉദ്ഘാടനവും നടക്കും.1.50 മുതൽ അഡ്മിഷൻ പരിശോധന ആരംഭിക്കും.2 മണിക്ക് നടക്കുന്ന അറിവരങ്ങ് ടോക്കിന് ഹസ്സൈനാർ മാസ്റ്റർ പെരുവണ, അഡ്വ. ശാഹുൽ ഹമീദ്, ഉമർ വായാട്,ഫസലുറഹ്മാൻ, സകരിയ അസ് അദി, സജീവൻ മാസ്റ്റർ നേതൃത്വം നൽകും. 400 ലധികം പേർ പങ്കെടുക്കുന്ന പരീക്ഷയിൽ വിദ്യാർഥി കൾക്ക് പുറമെ വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ, മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ഭാഗമാവും. മൂന്നാം ക്ലാസ്സ്‌ മുതൽ 60 വയസ് വരെയുള്ളവർ പരീക്ഷയെഴുതും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, ജനറൽ കൺവീനർ യു. എം ഉനൈസ്, കൺട്രോളർ ഷോണിമ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67346/arivarang-exam)