---
title: "കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും "
english_title: "kseb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67343/kseb"
published_at: "2022-09-10T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c6b67a1dce_vac.jpg"
keywords: []
---

# കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ വൈദ്യുതി മുടങ്ങും 

> **Lead Summary:** **കണ്ണൂർ: **വടക്കൻ കേരളത്തിൽ വൈദ്യുതി മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസ്സം കൂടാതെ, മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വൈദ്യുതി പ്രസരണ- വിതരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണം രംഗത്ത് കൂടുതൽ സബ് സ്റ്റേഷനുകളും, പ്രസരണ ലൈനുകളും സ്ഥാപിക്കുവാൻ വേണ്ടിയുള്ള സമയബന്ധിത പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ചേർന്ന് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കി വരികയാണ്.ഇതിന്റെ ഭാഗമായി 220 കെ.വി. ജി.ഐ.എസ്. തലശ്ശേരി സബ്‌ സ്റ്റേഷന്റെ പൂർത്തീകരണത്തിന് നിർമിച്ച 220 കെ.വി. ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധപ്പിക്കേണ്ടതിനാൽ ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ.വി. സബ് സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മങ്ങാട്, അഴീക്കോട് എന്നീ 110 കെ.വി. സബ്സ്റ്റേഷനുകളുടെയും പെരിയ, ബദിയഡുക്ക, ആനന്ദപുരം, കാസർകോട് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൗൺ, പടന്നപ്പാലം, നാടുകാണി, ആലക്കോട്, കുറ്റ്യാട്ടൂർ എന്നീ 33 കെ.വി. സബ് സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ: **വടക്കൻ കേരളത്തിൽ വൈദ്യുതി മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസ്സം കൂടാതെ, മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വൈദ്യുതി പ്രസരണ- വിതരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണം രംഗത്ത് കൂടുതൽ സബ് സ്റ്റേഷനുകളും, പ്രസരണ ലൈനുകളും സ്ഥാപിക്കുവാൻ വേണ്ടിയുള്ള സമയബന്ധിത പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ചേർന്ന് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കി വരികയാണ്.ഇതിന്റെ ഭാഗമായി 220 കെ.വി. ജി.ഐ.എസ്. തലശ്ശേരി സബ്‌ സ്റ്റേഷന്റെ പൂർത്തീകരണത്തിന് നിർമിച്ച 220 കെ.വി. ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി ബന്ധപ്പിക്കേണ്ടതിനാൽ ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ.വി. സബ് സ്റ്റേഷനുകളുടെയും വിദ്യാനഗർ, കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി, ഏഴിമല, ചെറുപുഴ, പയ്യന്നൂർ, മങ്ങാട്, അഴീക്കോട് എന്നീ 110 കെ.വി. സബ്സ്റ്റേഷനുകളുടെയും പെരിയ, ബദിയഡുക്ക, ആനന്ദപുരം, കാസർകോട് ടൗൺ, കാഞ്ഞങ്ങാട് ടൗൺ, നീലേശ്വരം ടൗൺ, വെസ്റ്റ് എളേരി, ബേളൂർ, രാജപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൗൺ, പടന്നപ്പാലം, നാടുകാണി, ആലക്കോട്, കുറ്റ്യാട്ടൂർ എന്നീ 33 കെ.വി. സബ് സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67343/kseb)