---
title: "ആലക്കോട് റോഡിൽ സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസ് ഇടിച്ച് അപകടം"
english_title: "ambulance accident alakkod road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67266/ambulance-accident-alakkod-road"
published_at: "2022-09-10T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c2fc1ae7b1_vac.jpg"
keywords: []
---

# ആലക്കോട് റോഡിൽ സ്വകാര്യ ബസിന് പിന്നിൽ ആംബുലൻസ് ഇടിച്ച് അപകടം

> **Lead Summary:** **തളിപ്പറമ്പ് : **ആലക്കോട് റോഡിൽ അണ്ടിക്കളം മരമില്ലിനടുത്ത് സ്വകാര്യ ബസിനു പിറകിൽ ആംബുലൻസ് ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.ആംബുലൻസിന്റെ മുൻഭാഗം തകർന്നു. കരുവഞ്ചാലിൽനിന്ന്‌ രോഗിയെയും കൊണ്ട് കണ്ണൂരിലെ ആസ്പത്രിയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രോഗിയെയും സഹയാത്രക്കാരെയും മറ്റൊരു ആംബുലൻസിലാണ് പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയത്.

## Article Content

**തളിപ്പറമ്പ് : **ആലക്കോട് റോഡിൽ അണ്ടിക്കളം മരമില്ലിനടുത്ത് സ്വകാര്യ ബസിനു പിറകിൽ ആംബുലൻസ് ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.ആംബുലൻസിന്റെ മുൻഭാഗം തകർന്നു. കരുവഞ്ചാലിൽനിന്ന്‌ രോഗിയെയും കൊണ്ട് കണ്ണൂരിലെ ആസ്പത്രിയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രോഗിയെയും സഹയാത്രക്കാരെയും മറ്റൊരു ആംബുലൻസിലാണ് പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67266/ambulance-accident-alakkod-road)