---
title: "കള്ള് ഷാപ്പിന് നേരെയുണ്ടായ അക്രമത്തിൽ തൊഴിലാളിക്ക് പരിക്ക്"
english_title: "attack against toddy shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67169/attack-against-toddy-shop"
published_at: "2022-09-09T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b5f7d63afc_mm.jpg"
keywords: []
---

# കള്ള് ഷാപ്പിന് നേരെയുണ്ടായ അക്രമത്തിൽ തൊഴിലാളിക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി: **കോളിക്കടവിൽ കള്ള് ഷാപ്പിന് നേരെയുണ്ടായ അക്രമത്തിൽ തൊഴിലാളിക്ക് പരിക്ക്.കണ്ണിന് സാരമായി പരിക്കേറ്റ പി.പി.രവീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘമാളുകൾ കള്ളുഷാപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും രവീന്ദ്രനെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു കള്ള് ചെത്ത് തൊഴിലാളി യൂണിയൻകോളിക്കടവ് ടൗണിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.റേഞ്ച് സെക്രട്ടറി എൻ.ഐ സുകുമാരൻ,വി.കെ.പുരുഷോത്തമൻ,കെ.പി വിജയൻ ,കെ.രമേശൻ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി: **കോളിക്കടവിൽ കള്ള് ഷാപ്പിന് നേരെയുണ്ടായ അക്രമത്തിൽ തൊഴിലാളിക്ക് പരിക്ക്.കണ്ണിന് സാരമായി പരിക്കേറ്റ പി.പി.രവീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘമാളുകൾ കള്ളുഷാപ്പിലെ മേശയും കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും രവീന്ദ്രനെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു കള്ള് ചെത്ത് തൊഴിലാളി യൂണിയൻകോളിക്കടവ് ടൗണിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.റേഞ്ച് സെക്രട്ടറി എൻ.ഐ സുകുമാരൻ,വി.കെ.പുരുഷോത്തമൻ,കെ.പി വിജയൻ ,കെ.രമേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67169/attack-against-toddy-shop)