---
title: "ലോറി തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "lorry accident vadakara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67104/lorry-accident-vadakara"
published_at: "2022-09-09T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b1fdfcaff1_Untitled-2_web-Recovered.jpg"
keywords: []
---

# ലോറി തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ പൂനെ മാഞ്ചേര്‍ സ്വദേശി നവാലെ ദാദാഭാഹുവിനെ അത് വഴി കടന്ന് വന്ന യാത്രക്കാര്‍ രക്ഷപ്പെടുത്തി.പെരുമ്പാവൂരില്‍ നിന്നും മുബൈയിലേക്ക് മരം ഉരുപ്പടി കൊണ്ട് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.കാര്‍ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്ന് മറികടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

## Article Content

വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ പൂനെ മാഞ്ചേര്‍ സ്വദേശി നവാലെ ദാദാഭാഹുവിനെ അത് വഴി കടന്ന് വന്ന യാത്രക്കാര്‍ രക്ഷപ്പെടുത്തി.പെരുമ്പാവൂരില്‍ നിന്നും മുബൈയിലേക്ക് മരം ഉരുപ്പടി കൊണ്ട് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.കാര്‍ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്ന് മറികടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67104/lorry-accident-vadakara)