---
title: "‘പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതില്‍ തെറ്റിദ്ധാരണ’; വിശദീകരണവുമായി ആരോഗ്യമന്ത്രി"
english_title: "rabbis vaccine related"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67046/rabbis-vaccine-related"
published_at: "2022-09-09T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631aedd071bdc_veena_george.jpg"
keywords: []
---

# ‘പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതില്‍ തെറ്റിദ്ധാരണ’; വിശദീകരണവുമായി ആരോഗ്യമന്ത്രി

> **Lead Summary:** പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉയരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം മന്ത്രി നല്‍കിയത്.നായകളുടെ കടിയേറ്റ് മരിച്ച 21 പേരില്‍, 5 പേര്‍ വാക്‌സിന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഗുണനിലവാര പരിശോധനക്ക് പ്രസ്തുത ബാച്ചില്‍പ്പെട്ട വാക്‌സിന്‍ അയക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ പരിശോധനക്ക് അയക്കുന്ന വാക്‌സിന്‍ പരിശോധന ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് കീഴ്‌വഴക്കമാണെന്ന് മന്ത്രി വ്യക്തമാക്കി. അതോടൊപ്പം കെഎംഎസ്‌സിഎല്‍ ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റും മന്ത്രി കുറിപ്പിനോടൊപ്പം പങ്കുവച്ചു. വാക്‌സിന്‍ വീണ്ടും പരിശോധനക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

## Article Content

പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉയരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം മന്ത്രി നല്‍കിയത്.നായകളുടെ കടിയേറ്റ് മരിച്ച 21 പേരില്‍, 5 പേര്‍ വാക്‌സിന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഗുണനിലവാര പരിശോധനക്ക് പ്രസ്തുത ബാച്ചില്‍പ്പെട്ട വാക്‌സിന്‍ അയക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ പരിശോധനക്ക് അയക്കുന്ന വാക്‌സിന്‍ പരിശോധന ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് കീഴ്‌വഴക്കമാണെന്ന് മന്ത്രി വ്യക്തമാക്കി. അതോടൊപ്പം കെഎംഎസ്‌സിഎല്‍ ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റും മന്ത്രി കുറിപ്പിനോടൊപ്പം പങ്കുവച്ചു. വാക്‌സിന്‍ വീണ്ടും പരിശോധനക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാക്‌സിന്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില വാര്‍ത്തകള്‍ പ്രചരിക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണീ കുറിപ്പ് എഴുതുന്നത്.നായകളില്‍ നിന്നുള്ള കടിയേറ്റ് മരിച്ച 21 പേരില്‍ വാക്‌സിന്‍ എടുത്ത 5 പേര്‍ ഉണ്ടെന്ന സാഹചര്യത്തില്‍ വാക്‌സിനെ സംബന്ധിച്ച് പൊതുവേയുണ്ടായ ആശങ്ക പരിഹരിക്കുന്നതിന് പ്രസ്തുത ബാച്ചില്‍ പെട്ട വാക്‌സിന്‍ വീണ്ടും ഗുണനിലവാര പരിശോധനയ്ക്ക് അയക്കണമെന്ന് കെ.എം. എസ്.സി.എല്‍ നോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമ്പോഴുള്ള ഒരു കീഴ് വഴക്കമാണ് ആ ബാച്ചില്‍പ്പെട്ട ബാക്കി വാക്‌സിന്‍ പരിശോധനാ ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത്. അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.എം. എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം ഈ ബാച്ച് കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടിയില്‍ പരിശോധിച്ചിട്ടുള്ളതും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നേരത്തെ തന്നെ ലഭ്യമായിട്ടുള്ളതുമാണ് (ബാച്ച് നമ്പര്‍ ഗആ 21002, സര്‍ട്ടിഫിക്കറ്റ് ഡേറ്റഡ് 24 ഖമി 2022) എന്നുള്ളതാണ് കെ.എം. എസ്.സി.എല്‍. അറിയിച്ചിട്ടുള്ളത്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയുടെ ഈ ബാച്ചിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്, കെ.എം.എസ്.സി.എല്‍. ലഭ്യമാക്കിയത് ഇതോടൊപ്പം വെയ്ക്കുന്നു. ഗുണനിലവാര സര്‍ട്ടിഫിക്കറ്റുള്ള വാക്‌സിന്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുമ്പോള്‍ നടപടികള്‍ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ സഹായം തേടിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി വാക്‌സിനെടുത്ത വ്യക്തിയിലുള്ള ആന്റീ ബോഡി സാന്നിധ്യവും പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67046/rabbis-vaccine-related)