---
title: "തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം : വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "street dog"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66912/street-dog"
published_at: "2022-09-08T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319d62972601_vac.jpg"
keywords: []
---

# തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം : വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരം , മെയിൻ റോഡുകൾ തുടങ്ങി പല സ്ഥലങ്ങളിലും തെരുവുനായകൾ വിളയാടുകയാണ്. ഇത് പൊതുജനങ്ങളിലും യാത്രക്കാരനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ഭീതിയും വളരെ ഏറെയാണ്. സ്കൂൾ, മദ്രസ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ പേടിക്കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലും തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേർ ചികിത്സയിലാണ്, സംസ്ഥാനത്ത് ഒരുപാട് പേർ തെരുവുനായയുടെ കടിയേറ്റ് പേവിഷ ബാധയേറ്റ് മരണത്തിനുവരെ കീഴടങ്ങി. ഇത്തരം ഒരു സാഹചര്യത്തിൽ തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു പ്രവർത്തകരും ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഏഴാംമൈലിലെ രണ്ടു വിദ്യാർഥികൾ തെരുവുനായ്ക്കളുടെ ഇടയിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂട്ടമായാണ് തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. തെരുവുനായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെയും ചികിത്സയിൽ കഴിയുന്ന വരുടെയും വാർത്തകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഓരോ ദിവസവും ഓരോ രക്ഷിതാവും അവരുടെ മക്കളെ സ്കൂളിലും മദ്രസയിലും അയക്കുന്നത് വളരെയേറെ പേടിയോടെയാണ്.

## Article Content

തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരം , മെയിൻ റോഡുകൾ തുടങ്ങി പല സ്ഥലങ്ങളിലും തെരുവുനായകൾ വിളയാടുകയാണ്. ഇത് പൊതുജനങ്ങളിലും യാത്രക്കാരനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ഭീതിയും വളരെ ഏറെയാണ്. സ്കൂൾ, മദ്രസ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ പേടിക്കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലും തെരുവുനായ്ക്കളുടെ കടിയേറ്റ് നിരവധി പേർ ചികിത്സയിലാണ്, സംസ്ഥാനത്ത് ഒരുപാട് പേർ തെരുവുനായയുടെ കടിയേറ്റ് പേവിഷ ബാധയേറ്റ് മരണത്തിനുവരെ കീഴടങ്ങി. ഇത്തരം ഒരു സാഹചര്യത്തിൽ തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു പ്രവർത്തകരും ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഏഴാംമൈലിലെ രണ്ടു വിദ്യാർഥികൾ തെരുവുനായ്ക്കളുടെ ഇടയിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂട്ടമായാണ് തെരുവുനായ്ക്കൾ വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. തെരുവുനായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെയും ചികിത്സയിൽ കഴിയുന്ന വരുടെയും വാർത്തകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഓരോ ദിവസവും ഓരോ രക്ഷിതാവും അവരുടെ മക്കളെ സ്കൂളിലും മദ്രസയിലും അയക്കുന്നത് വളരെയേറെ പേടിയോടെയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66912/street-dog)