---
title: "അനധികൃതമായി പൂക്കച്ചവടം: ചോദ്യം ചെയ്ത പോലീസിന് നേരെ ഭീഷണി, യുവാവിനെതിരെ കേസ്"
english_title: "case against sidhique"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66881/case-against-sidhique"
published_at: "2022-09-08T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63198e25762e7_news-card.jpg"
keywords: []
---

# അനധികൃതമായി പൂക്കച്ചവടം: ചോദ്യം ചെയ്ത പോലീസിന് നേരെ ഭീഷണി, യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **അനധികൃതമായി റോഡിൽ പൂക്കച്ചവടം നടത്തുകയും വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തത് ചോദ്യം ചെയ്ത പോലീസിനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൂക്കച്ചവടക്കാരന് എതിരെ കേസെടുത്തു. ഞാറ്റുവയലിലെ കൂവ്വപ്പുറത്ത് ഹൗസില്‍ കെ.പി.സാദിഖിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ശേഷം 2.20 നായിരുന്നു സംഭവം. ഹൈവേയില്‍ പള്ളിത്തറ ജ്വല്ലറിക്ക് സമീപം റോഡില്‍ തടസം സൃഷ്ടിച്ചുകൊണ്ട് പൂക്കച്ചവടം നടത്തുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന് നേരെയും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെയും തട്ടിക്കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

## Article Content

**തളിപ്പറമ്പ്: **അനധികൃതമായി റോഡിൽ പൂക്കച്ചവടം നടത്തുകയും വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തത് ചോദ്യം ചെയ്ത പോലീസിനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൂക്കച്ചവടക്കാരന് എതിരെ കേസെടുത്തു. ഞാറ്റുവയലിലെ കൂവ്വപ്പുറത്ത് ഹൗസില്‍ കെ.പി.സാദിഖിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചക്ക് ശേഷം 2.20 നായിരുന്നു സംഭവം. ഹൈവേയില്‍ പള്ളിത്തറ ജ്വല്ലറിക്ക് സമീപം റോഡില്‍ തടസം സൃഷ്ടിച്ചുകൊണ്ട് പൂക്കച്ചവടം നടത്തുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട എസ്.ഐ ജയ്‌മോന്‍ ജോര്‍ജിന് നേരെയും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരെയും തട്ടിക്കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66881/case-against-sidhique)