---
title: "സിപിഐഎം സംസ്ഥാന സെക്രട്ടറിയായ ശേഷം കണ്ണൂരിൽ എത്തുന്ന എം വി ഗോവിന്ദന് നാളെ വരവേൽപ്പ് നൽകും"
english_title: "mv govindan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66862/mv-govindan"
published_at: "2022-09-08T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319730356908_mv.jpg"
keywords: []
---

# സിപിഐഎം സംസ്ഥാന സെക്രട്ടറിയായ ശേഷം കണ്ണൂരിൽ എത്തുന്ന എം വി ഗോവിന്ദന് നാളെ വരവേൽപ്പ് നൽകും

> **Lead Summary:** **കണ്ണൂർ:** സിപിഐ എം സംസ്ഥാന സെക്രട്ടറിയായശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന എം വി ഗോവിന്ദന്‌ വെള്ളിയാഴ്‌ച വരവേൽപ്പ്‌ നൽകും. മലബാർ എക്‌സ്‌പ്രസിൽ എത്തുന്ന അദ്ദേഹത്തിന്‌ രാവിലെ 6.30ന്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലാണ്‌ ആദ്യ സ്വീകരണം. രാവിലെ 8.30ന്‌ ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന. പരേതനായ കാനാറത്തുകണ്ടി പ്രഭാകരന്റെ കുടുംബത്തിന്‌ സിപിഐ എം എരഞ്ഞോളി തച്ചോളിമുക്ക്‌ ബ്രാഞ്ച്‌ നിർമിച്ച സ്‌നേഹവീട്‌ 9.30ന്‌ കൈമാറും.10ന്‌ കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുഷ്‌പനെ സന്ദർശിക്കും. 12.30ന്‌ കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസിൽ പങ്കെടുക്കും. മൂന്നിന്‌ തളിപ്പറമ്പിലെ സ്വീകരണത്തിൽ സംസാരിക്കും. കമ്പിൽ വൈകിട്ട്‌ അഞ്ചിന്‌ ചടയൻ ഗോവിന്ദൻ അനുസ്‌മരണ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജന്മനാടായ മോറാഴയിൽ സ്വീകരണം നൽകും.

## Article Content

**കണ്ണൂർ:** സിപിഐ എം സംസ്ഥാന സെക്രട്ടറിയായശേഷം ആദ്യമായി കണ്ണൂരിലെത്തുന്ന എം വി ഗോവിന്ദന്‌ വെള്ളിയാഴ്‌ച വരവേൽപ്പ്‌ നൽകും. മലബാർ എക്‌സ്‌പ്രസിൽ എത്തുന്ന അദ്ദേഹത്തിന്‌ രാവിലെ 6.30ന്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലാണ്‌ ആദ്യ സ്വീകരണം. രാവിലെ 8.30ന്‌ ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന. പരേതനായ കാനാറത്തുകണ്ടി പ്രഭാകരന്റെ കുടുംബത്തിന്‌ സിപിഐ എം എരഞ്ഞോളി തച്ചോളിമുക്ക്‌ ബ്രാഞ്ച്‌ നിർമിച്ച സ്‌നേഹവീട്‌ 9.30ന്‌ കൈമാറും.10ന്‌ കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുഷ്‌പനെ സന്ദർശിക്കും. 12.30ന്‌ കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസിൽ പങ്കെടുക്കും. മൂന്നിന്‌ തളിപ്പറമ്പിലെ സ്വീകരണത്തിൽ സംസാരിക്കും. കമ്പിൽ വൈകിട്ട്‌ അഞ്ചിന്‌ ചടയൻ ഗോവിന്ദൻ അനുസ്‌മരണ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജന്മനാടായ മോറാഴയിൽ സ്വീകരണം നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66862/mv-govindan)