---
title: "ആട്ടിൻ കൂട്ടിൽ കയറിയ പെരുമ്പാമ്പ് ആടിനെ വിഴുങ്ങുകയും മറ്റൊരാടിനെ കടിച്ചു കൊല്ലുകയും ചെയ്തു"
english_title: "snake "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66860/snake"
published_at: "2022-09-08T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319711d03fec_vac.jpg"
keywords: []
---

# ആട്ടിൻ കൂട്ടിൽ കയറിയ പെരുമ്പാമ്പ് ആടിനെ വിഴുങ്ങുകയും മറ്റൊരാടിനെ കടിച്ചു കൊല്ലുകയും ചെയ്തു

> **Lead Summary:** **കല്യാശ്ശേരി: **ആട്ടിൻകൂട്ടിൽ കയറി പെരുമ്പാമ്പ് ഒരാടിനെ വിഴുങ്ങുകയും മറ്റൊരാടിനെ കൊന്നിടുകയും ചെയ്തു. കല്യാശ്ശേരി മാങ്ങാട്ടെ പറമ്പിലകത്ത് പുതിയപുരയിൽ സുഹറയുടെ ആടുകളാണ് ഇരകളായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആട്ടിൻകൂട് തുറന്ന് കൂട്ടിലുണ്ടായിരുന്ന അഞ്ച് ആടുകളെ പുറത്തേക്ക് വിടാൻ എത്തിയപ്പോഴാണ് കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടത്‌. അഞ്ച് ആടുകളിൽ ഒന്നിനെ പെരുമ്പാമ്പ് വിഴുങ്ങുകയും മറ്റൊരാടിനെ കൊന്നിട്ടതായും കണ്ടെത്തി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂർ വൈൽഡ് ലൈഫ് റെസ്ക്യുവേഴ്സ് ടീമിലെ അംഗം ഷാജി ബക്കളം സ്ഥലത്തെത്തി. പത്തടി നീളമുള്ള പെരുമ്പാമ്പിനെ തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നിർദേശപ്രകാരം ഷാജി ആട്ടിൻകൂട്ടിൽനിന്ന്‌ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ആട്ടിൻകൂട്ടിൽ നിന്ന് ആടുകളുടെ കരച്ചിൽ വീട്ടുകാർ കേട്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.

## Article Content

**കല്യാശ്ശേരി: **ആട്ടിൻകൂട്ടിൽ കയറി പെരുമ്പാമ്പ് ഒരാടിനെ വിഴുങ്ങുകയും മറ്റൊരാടിനെ കൊന്നിടുകയും ചെയ്തു. കല്യാശ്ശേരി മാങ്ങാട്ടെ പറമ്പിലകത്ത് പുതിയപുരയിൽ സുഹറയുടെ ആടുകളാണ് ഇരകളായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആട്ടിൻകൂട് തുറന്ന് കൂട്ടിലുണ്ടായിരുന്ന അഞ്ച് ആടുകളെ പുറത്തേക്ക് വിടാൻ എത്തിയപ്പോഴാണ് കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടത്‌. അഞ്ച് ആടുകളിൽ ഒന്നിനെ പെരുമ്പാമ്പ് വിഴുങ്ങുകയും മറ്റൊരാടിനെ കൊന്നിട്ടതായും കണ്ടെത്തി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂർ വൈൽഡ് ലൈഫ് റെസ്ക്യുവേഴ്സ് ടീമിലെ അംഗം ഷാജി ബക്കളം സ്ഥലത്തെത്തി. പത്തടി നീളമുള്ള പെരുമ്പാമ്പിനെ തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നിർദേശപ്രകാരം ഷാജി ആട്ടിൻകൂട്ടിൽനിന്ന്‌ പിടികൂടി ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി ആട്ടിൻകൂട്ടിൽ നിന്ന് ആടുകളുടെ കരച്ചിൽ വീട്ടുകാർ കേട്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66860/snake)