---
title: "മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഓണം: ഓണത്തിരക്കിലമർന്ന്  തളിപ്പറമ്പ് നഗരം"
english_title: "Onam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66825/onam"
published_at: "2022-09-07T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318c114d85a8_IMG-20220907-WA0073.jpg"
keywords: []
---

# മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഓണം: ഓണത്തിരക്കിലമർന്ന്  തളിപ്പറമ്പ് നഗരം

> **Lead Summary:** ഉത്രാടം വന്നെത്തി.തിരുവോണത്തിന്റെ തലേന്നാൾ, ഓണത്തെ വരവേൽക്കാൻ മാലോകർ അവസാനത്തെ മിനുക്കു പണി നടത്തുന്ന ദിവസം. ഇന്ന് ആകെ തിരക്കാണ്.ഇന്ന് ബഹളമയമാണ്. ഇന്ന് പാച്ചിൽ ആണ്. ‘ഉത്രാട പാച്ചിൽ’. നാളത്തെ ഓണ സദ്യക്ക് സാധനങ്ങൾ എല്ലാം വാങ്ങി കൂട്ടണം, വീട് വൃത്തിയാക്കണം, തൊടുകറികളും അച്ചാറുകളും ഒരുക്കി വയ്ക്കണം, വറപൊരികൾ ഉണ്ടാക്കി വയ്ക്കണം അങ്ങനെ ഇന്ന് ഒരു വീട്ടിലെ എല്ലാർക്കും പണിയോട് പണി.

## Article Content

ഉത്രാടം വന്നെത്തി.തിരുവോണത്തിന്റെ തലേന്നാൾ, ഓണത്തെ വരവേൽക്കാൻ മാലോകർ അവസാനത്തെ മിനുക്കു പണി നടത്തുന്ന ദിവസം. ഇന്ന് ആകെ തിരക്കാണ്.ഇന്ന് ബഹളമയമാണ്. ഇന്ന് പാച്ചിൽ ആണ്. ‘ഉത്രാട പാച്ചിൽ’. നാളത്തെ ഓണ സദ്യക്ക് സാധനങ്ങൾ എല്ലാം വാങ്ങി കൂട്ടണം, വീട് വൃത്തിയാക്കണം, തൊടുകറികളും അച്ചാറുകളും ഒരുക്കി വയ്ക്കണം, വറപൊരികൾ ഉണ്ടാക്കി വയ്ക്കണം അങ്ങനെ ഇന്ന് ഒരു വീട്ടിലെ എല്ലാർക്കും പണിയോട് പണി.

പലചരക്ക് കടകൾ, പച്ചക്കറി മാർക്കറ്റുകൾ, തുണിക്കടകൾ എലിടത്തും തിരക്കോടു തിരക്കാണ് ഇന്നത്ത ദിവസം. ഓണത്തിന് സാധങ്ങൾ വാങ്ങി മനസ് നറയുന്നതോടൊപ്പം പോക്കറ്റ് കാലിയാകുന്ന ദിനവും കൂടിയാണ് ഇന്ന്. എന്നാലും മലയാളി പൊളിയാണ്. കാശ് ഇത്തിരി പൊടിച്ചാലും ഓണം കെങ്കേമമാക്കുക എന്നതാണ് ഓരോരുത്തരുടെയും ലക്ഷ്യം. കാരണം ഇത് ഓണമാണ്. ഒരുമയുടെ ഉത്സവമാണ്.

കൊവിഡ് മഹാമാരിക്ക് ശേഷം അൽപ്പം ആശ്വാസത്തിന്റെ വർഷമായതിനാൽ ഈ സീസണിൽ ബിസിനസുകാർക്ക് വലിയ പ്രതീക്ഷയുണ്ട്. മുമ്പ് ഉത്രാട പാച്ചിൽ ഗ്രാമീണ മാർക്കറ്റുകളിൽ സജീവമായിരുന്നുവെങ്കിലും ഇപ്പോൾ അതേ ആവേശം നഗരങ്ങളിലും പ്രതിഫലിക്കുന്നു. മാളുകൾ ഇപ്പോൾ ഉത്രാട പാച്ചിലിന്റെ പുതിയ കേന്ദ്രമായി മാറി. രാത്രി വൈകും വരെ നീളുന്ന ഷോപ്പിംഗ്, എത്ര വാങ്ങികൂട്ടിയാലും ഇന്നത്തെ ദിവസം മതിയാകില്ല. കോവിഡ് മഹാമാരിക്ക് ശേഷം ആഘോഷിക്കുന്ന ആദ്യത്തെ ഓണം ആയതിനാൽ തളിപ്പറമ്പ് നഗരത്തിലെ ഓണത്തിരക്കിലും കാര്യമായ വർദ്ധനവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്. പൂ ചന്തകൾ സജീവമായി, പൂകൃഷികളും.ഉത്രാടത്തിന്റെ തലേദിവസമായ ചൊവ്വാഴ്ചതന്നെ തളിപ്പറമ്പ് തിരക്കിലമർന്നു. ഇന്ന് തിരക്ക് അതിന്റെ മൂർദ്ധന്യത്തിലെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66825/onam)