---
title: "സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66810/convension"
published_at: "2022-09-07T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318a9019ccf1_vac.jpg"
keywords: []
---

# സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** > തിരഞ്ഞെടുപ്പ് കാലത്ത് കർഷകർക്ക് നൽകുന്ന വാഗ്ദാനങ്ങൾ ഭരണം കൈ വന്നാൽ വിസ്മരിച്ചു കളയുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവർത്തിക്കുന്നത് എന്നും, ഈ കാപടത്തിനെതിരെ പ്രതികരിക്കാൻ കർഷകർ തയ്യാറാവണമെന്നും സ്വതന്ത്ര കർഷക സംഘംസംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎ അഭിപ്രായപെട്ടു. 2022 ൽ ഓരോ കർഷകന്റെയും വരുമാനം ഇരട്ടിയാക്കും എന്ന് പറഞ്ഞ ബിജെപി സർക്കാരും ഉത്പാദനച്ചെലവിന്റെ നൂറ്റമ്പത് ശതമാനം വില നൽകി കാർഷികോല്പന്നങ്ങൾ സംഭരിക്കുമെന്ന് പറഞ്ഞ മാർക്സിസ്റ്റ് മുന്നണി സർക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "രാജ്യം വളരണം കർഷകൻ ഉണരണം അംഗങ്ങളാവുക അഭിമാനം കൊള്ളുക" എന്ന മുദ്രാവാക്യവുമായി സെപ്റ്റംബർ 15 മുതൽ 30 വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു . മെമ്പർഷിപ്പ് വിതരണത്തിന്റെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറികളത്തിൽ അബ്ദുള്ള, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ജില്ലാ ഭാരവാഹികളായ പി പി മഹമൂദ്, പി കെ അബ്ദുൽ ഖാദർ മൗലവി, ടിവി അസൈനാർ, സി എച്ച് മുഹമ്മദ് കുട്ടി ,പി പി അബ്ദുൽ ഖാദർ, എം.വി നജീബ് , സി. എറമുള്ളാൻ , നസീർ ചാലാട്, പി പി മുഹമ്മദലി, എം മുസ്തഫ മാസ്റ്റർ സംസാരിച്ചു. സ്വതന്ത്ര കർഷകസംഘം അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു കുറുക്കോളി മൊയ്തീനെ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഷാൾ അണിയിച്ചു

## Article Content

> തിരഞ്ഞെടുപ്പ് കാലത്ത് കർഷകർക്ക് നൽകുന്ന വാഗ്ദാനങ്ങൾ ഭരണം കൈ വന്നാൽ വിസ്മരിച്ചു കളയുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവർത്തിക്കുന്നത് എന്നും, ഈ കാപടത്തിനെതിരെ പ്രതികരിക്കാൻ കർഷകർ തയ്യാറാവണമെന്നും സ്വതന്ത്ര കർഷക സംഘംസംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎ അഭിപ്രായപെട്ടു. 2022 ൽ ഓരോ കർഷകന്റെയും വരുമാനം ഇരട്ടിയാക്കും എന്ന് പറഞ്ഞ ബിജെപി സർക്കാരും ഉത്പാദനച്ചെലവിന്റെ നൂറ്റമ്പത് ശതമാനം വില നൽകി കാർഷികോല്പന്നങ്ങൾ സംഭരിക്കുമെന്ന് പറഞ്ഞ മാർക്സിസ്റ്റ് മുന്നണി സർക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "രാജ്യം വളരണം കർഷകൻ ഉണരണം അംഗങ്ങളാവുക അഭിമാനം കൊള്ളുക" എന്ന മുദ്രാവാക്യവുമായി സെപ്റ്റംബർ 15 മുതൽ 30 വരെ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നടന്ന സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു . മെമ്പർഷിപ്പ് വിതരണത്തിന്റെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറികളത്തിൽ അബ്ദുള്ള, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, ജില്ലാ ഭാരവാഹികളായ പി പി മഹമൂദ്, പി കെ അബ്ദുൽ ഖാദർ മൗലവി, ടിവി അസൈനാർ, സി എച്ച് മുഹമ്മദ് കുട്ടി ,പി പി അബ്ദുൽ ഖാദർ, എം.വി നജീബ് , സി. എറമുള്ളാൻ , നസീർ ചാലാട്, പി പി മുഹമ്മദലി, എം മുസ്തഫ മാസ്റ്റർ സംസാരിച്ചു. സ്വതന്ത്ര കർഷകസംഘം അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു കുറുക്കോളി മൊയ്തീനെ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഷാൾ അണിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66810/convension)