---
title: "വിദ്യാർത്ഥിനിയെ പിടിഎ പ്രസിഡൻറ് പീഡിപ്പിച്ച സംഭവം:എംഎസ്എഫ് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി"
english_title: "msf march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66807/msf-march"
published_at: "2022-09-07T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318a7df4486f_vac.jpg"
keywords: []
---

# വിദ്യാർത്ഥിനിയെ പിടിഎ പ്രസിഡൻറ് പീഡിപ്പിച്ച സംഭവം:എംഎസ്എഫ് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

> **Lead Summary:** **തൃക്കരിപ്പൂർ : **പിലിക്കോട് ഗവ.സ്കൂളിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും പി.ടി.എ പ്രസിഡണ്ടുമായ ബാലചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പോലീസ് സ്റ്റേഷന്റെ സമീപപ്രദേശത്ത് നടന്ന വിഷയത്തിൽ കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും നാട്ടിലെ അറിയപ്പെടുന്ന സിപിഎം നേതാവ്കൂടിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് സിപിഎം നേതൃത്വവും പോലീസും തമ്മിലുള്ള ഒത്തു കളിയാണെന്നും. പാർട്ടിയുടെ തണലിൽ ഒളിച്ചു കഴിയുന്ന ബാലചന്ദ്രനെപോലുള്ള പ്രതികൾക്ക് പോലീസ് ഒത്താശ ചെയ്യുന്നതാണ് സിപിഎം പാർട്ടി നേതാക്കളിൽ നിന്നുള്ള ഇത്തരം പീഡന സംഭവങ്ങൾ നാട്ടിൽ തുടർക്കഥയാവുന്നത് എന്നും, തെരുവ് നായ അക്രമം കൊണ്ട് നാട്ടിലും, സിപിഐഎം നേതാക്കളുടെ പീഡനങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് കലാലയങ്ങളിലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നാട്ടിലുള്ളത് എന്നും ഉദ്ഘാടനപ്രസംഗത്തിൽ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പ്രസ്താവിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ അസ്ഹറുദ്ധീൻ മണിയാനോടി, സംസ്ഥാന പ്രവർത്തക സമിതി അംഗം ജാബിർ തങ്കയം, തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസബ്ബിർ അഞ്ചില്ലത്ത്,ട്രഷറർ അബൂബക്കർ എം.പി, വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷാനിദ്, മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. എംടിപി കരീം, ലത്തീഫ് നീലഗിരി,സത്താർ വടക്കുമ്പാട്,എജിസി ബഷീർ യൂത്ത് ലീഗ് നേതാക്കളായ സലീൽ പടന്ന,സാജിദ് പയ്യങ്കി,ഷുഹൈബ് വി പി പി,മെഹ്ബൂബ്,സിറാജ് തുടങ്ങിയവർ സംസാരിച്ചു.ഹരിത ജില്ലാ ഭാരവാഹികളായ റഹീന പികെ,അശ്രിഫ,മണ്ഡലം എംഎസ്എഫ് നേതാക്കളായ ശരീഫ് കോട്ടപ്പുറം,മുക്സിത്ത്, സാബിത്ത് പെരുമ്പട്ട, മിഖ്ദാദ്, അസ്ഹറുദ്ധീൻ ചന്തേര, ഫയാസ് മടക്കാൽ,സുൻസുൻ വിപിപി,നിബ്രാസ് പെരിയോത്ത്, ആഷിഖ് കെ, ബിലാൽ എ.സി,ത്വൽഹത്,യാസർ,ഹാരിസ്, മുബഷിർ മൗക്കോട്,അറഫാത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

## Article Content

**തൃക്കരിപ്പൂർ : **പിലിക്കോട് ഗവ.സ്കൂളിൽ ഓണാഘോഷത്തിനിടയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും പി.ടി.എ പ്രസിഡണ്ടുമായ ബാലചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. പോലീസ് സ്റ്റേഷന്റെ സമീപപ്രദേശത്ത് നടന്ന വിഷയത്തിൽ കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും നാട്ടിലെ അറിയപ്പെടുന്ന സിപിഎം നേതാവ്കൂടിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തത് സിപിഎം നേതൃത്വവും പോലീസും തമ്മിലുള്ള ഒത്തു കളിയാണെന്നും. പാർട്ടിയുടെ തണലിൽ ഒളിച്ചു കഴിയുന്ന ബാലചന്ദ്രനെപോലുള്ള പ്രതികൾക്ക് പോലീസ് ഒത്താശ ചെയ്യുന്നതാണ് സിപിഎം പാർട്ടി നേതാക്കളിൽ നിന്നുള്ള ഇത്തരം പീഡന സംഭവങ്ങൾ നാട്ടിൽ തുടർക്കഥയാവുന്നത് എന്നും, തെരുവ് നായ അക്രമം കൊണ്ട് നാട്ടിലും, സിപിഐഎം നേതാക്കളുടെ പീഡനങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് കലാലയങ്ങളിലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നാട്ടിലുള്ളത് എന്നും ഉദ്ഘാടനപ്രസംഗത്തിൽ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പ്രസ്താവിച്ചു. ജില്ലാ എംഎസ്എഫ് ട്രഷറർ അസ്ഹറുദ്ധീൻ മണിയാനോടി, സംസ്ഥാന പ്രവർത്തക സമിതി അംഗം ജാബിർ തങ്കയം, തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസബ്ബിർ അഞ്ചില്ലത്ത്,ട്രഷറർ അബൂബക്കർ എം.പി, വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷാനിദ്, മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. എംടിപി കരീം, ലത്തീഫ് നീലഗിരി,സത്താർ വടക്കുമ്പാട്,എജിസി ബഷീർ യൂത്ത് ലീഗ് നേതാക്കളായ സലീൽ പടന്ന,സാജിദ് പയ്യങ്കി,ഷുഹൈബ് വി പി പി,മെഹ്ബൂബ്,സിറാജ് തുടങ്ങിയവർ സംസാരിച്ചു.ഹരിത ജില്ലാ ഭാരവാഹികളായ റഹീന പികെ,അശ്രിഫ,മണ്ഡലം എംഎസ്എഫ് നേതാക്കളായ ശരീഫ് കോട്ടപ്പുറം,മുക്സിത്ത്, സാബിത്ത് പെരുമ്പട്ട, മിഖ്ദാദ്, അസ്ഹറുദ്ധീൻ ചന്തേര, ഫയാസ് മടക്കാൽ,സുൻസുൻ വിപിപി,നിബ്രാസ് പെരിയോത്ത്, ആഷിഖ് കെ, ബിലാൽ എ.സി,ത്വൽഹത്,യാസർ,ഹാരിസ്, മുബഷിർ മൗക്കോട്,അറഫാത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66807/msf-march)