---
title: "ഓണം സ്പെഷ്യൽ ഡ്രൈവ് : ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66806/brown-sugar"
published_at: "2022-09-07T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318a6a11be53_news-card.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവ് : ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** **കണ്ണൂർ:**ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിൽ കണ്ണൂർ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യതും പാർട്ടിയും കണ്ണൂർ ഭാഗത്തു നിന്നും യമഹ ഫാഷിനോ ബൈക്കിൽ കടത്തുകയായിരുന്ന 10.1745 ഗ്രാം ബ്രൗൺ ഷുഗറുമായി കണ്ണൂർ സിറ്റി സ്വദേശികളയാ കെ.പി.ഫർഹാൻ. എൻ മഷ് ഹൂക്ക് എൻ എന്നിവരെ യാണ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ. ഡി. മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗണിലും പരിസരങ്ങളിലും ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് എക്സൈസ് പിടിയിലായത്. കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് സംഘം വളരെ സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെകടർ മാത്യു. കെ. ഡി, പ്രിവന്റ്റീവ് ഓഫീസർമാരായ സന്തോഷ്‌ എം കെ, പ്രവീൺ എൻ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, സജിത്ത് എം , റോഷി കെപി,അനീഷ് ടി, നിഖിൽ പി , വനിത സിവിൽ എക്സൈസ് ഓഫീസർ നിത്യ സി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

## Article Content

**കണ്ണൂർ:**ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിൽ കണ്ണൂർ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യതും പാർട്ടിയും കണ്ണൂർ ഭാഗത്തു നിന്നും യമഹ ഫാഷിനോ ബൈക്കിൽ കടത്തുകയായിരുന്ന 10.1745 ഗ്രാം ബ്രൗൺ ഷുഗറുമായി കണ്ണൂർ സിറ്റി സ്വദേശികളയാ കെ.പി.ഫർഹാൻ. എൻ മഷ് ഹൂക്ക് എൻ എന്നിവരെ യാണ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ. ഡി. മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗണിലും പരിസരങ്ങളിലും ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് എക്സൈസ് പിടിയിലായത്. കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് സംഘം വളരെ സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെകടർ മാത്യു. കെ. ഡി, പ്രിവന്റ്റീവ് ഓഫീസർമാരായ സന്തോഷ്‌ എം കെ, പ്രവീൺ എൻ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, സജിത്ത് എം , റോഷി കെപി,അനീഷ് ടി, നിഖിൽ പി , വനിത സിവിൽ എക്സൈസ് ഓഫീസർ നിത്യ സി, സീനിയർ എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66806/brown-sugar)