---
title: "അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം:  സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ"
english_title: "theftin anganvadi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66749/theftin-anganvadi"
published_at: "2022-09-07T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63185360d4109_vac.jpg"
keywords: []
---

# അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം:  സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ

> **Lead Summary:** **മയ്യിൽ: **അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം. കടൂർ പാലത്തുങ്കരയ്ക്ക്‌ സമീപത്തെ കനാൽക്കര അങ്കണവാടിയുടെ പൂട്ട് തകർത്താണ് മോഷണശ്രമം നടന്നത്.അങ്കണവാടിയിലെ ഷെൽഫുകളും, അലമാരകളും, കളിക്കോപ്പുകളും വാരിവലിച്ചിട്ട നിലയിലാണുള്ളത്. അങ്കണവാടിയിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് കഴിഞ്ഞ മാസം 80 പവനും രണ്ടുലക്ഷം രൂപയും കവർന്ന അയ്യലത്ത് വീട്. കൃഷിയിടത്തിലെ പമ്പ് സെറ്റുകൾ, റബ്ബർ ഷീറ്റുകൾ തുടങ്ങിയവ നഷ്ടപ്പെട്ടതടക്കം എട്ടോളം മോഷണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. സംഭവങ്ങളിൽ പോലീസിന് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.അധ്യാപികയായ അയ്യലത്ത് ഷീബയുടെ 80 പവൻ കവർന്ന കേസിൽ 50 ഓളം സി.സി.ടി.വി.കൾ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സംഭവദിവസം നിരന്തോട്ടിലെ വേദൂട്ടൻ സ്റ്റോഴ്‌സിലെ ക്യാമറയിൽ രാത്രി രണ്ടിന് ബൈക്കിൽ അപരിചിതരായ രണ്ടുപേർ പോകുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്.

## Article Content

**മയ്യിൽ: **അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം. കടൂർ പാലത്തുങ്കരയ്ക്ക്‌ സമീപത്തെ കനാൽക്കര അങ്കണവാടിയുടെ പൂട്ട് തകർത്താണ് മോഷണശ്രമം നടന്നത്.അങ്കണവാടിയിലെ ഷെൽഫുകളും, അലമാരകളും, കളിക്കോപ്പുകളും വാരിവലിച്ചിട്ട നിലയിലാണുള്ളത്. അങ്കണവാടിയിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് കഴിഞ്ഞ മാസം 80 പവനും രണ്ടുലക്ഷം രൂപയും കവർന്ന അയ്യലത്ത് വീട്. കൃഷിയിടത്തിലെ പമ്പ് സെറ്റുകൾ, റബ്ബർ ഷീറ്റുകൾ തുടങ്ങിയവ നഷ്ടപ്പെട്ടതടക്കം എട്ടോളം മോഷണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. സംഭവങ്ങളിൽ പോലീസിന് ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.അധ്യാപികയായ അയ്യലത്ത് ഷീബയുടെ 80 പവൻ കവർന്ന കേസിൽ 50 ഓളം സി.സി.ടി.വി.കൾ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സംഭവദിവസം നിരന്തോട്ടിലെ വേദൂട്ടൻ സ്റ്റോഴ്‌സിലെ ക്യാമറയിൽ രാത്രി രണ്ടിന് ബൈക്കിൽ അപരിചിതരായ രണ്ടുപേർ പോകുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66749/theftin-anganvadi)