---
title: "കാർ അപകടത്തിൽ ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്"
english_title: "car accident kiliyanthara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66693/car-accident-kiliyanthara"
published_at: "2022-09-07T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63182601a45c5_vac.jpg"
keywords: []
---

# കാർ അപകടത്തിൽ ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി: **കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യംജിത്ത് , ജയരാജൻ , മെൽവിൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ കിളിയന്തറ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴയിലേക്കു പോവുകയായിരുന്ന കാർ സോളാർ ലൈറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. പേരട്ട കല്ലൻതോടിലെ പരേതനായ ശങ്കരൻ നായരുടെയും പാലയാടൻ കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: സ്നേഹ (അദ്ധ്യാപിക , കീഴൂർ വി യു പി സ്‌കൂൾ ), സഞ്ജു (ഐ ടി ഐ വിദ്യാർത്ഥി). മരുമകൻ: വിനയരാജ് (മാനേജർ , ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് , കണ്ണൂർ). സഹോദരങ്ങൾ: പ്രശാന്ത് ( കണ്ടക്ടർ ), പ്രഭാവതി (എടക്കാനം).

## Article Content

**ഇരിട്ടി: **കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യംജിത്ത് , ജയരാജൻ , മെൽവിൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ കിളിയന്തറ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴയിലേക്കു പോവുകയായിരുന്ന കാർ സോളാർ ലൈറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. പേരട്ട കല്ലൻതോടിലെ പരേതനായ ശങ്കരൻ നായരുടെയും പാലയാടൻ കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: സ്നേഹ (അദ്ധ്യാപിക , കീഴൂർ വി യു പി സ്‌കൂൾ ), സഞ്ജു (ഐ ടി ഐ വിദ്യാർത്ഥി). മരുമകൻ: വിനയരാജ് (മാനേജർ , ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് , കണ്ണൂർ). സഹോദരങ്ങൾ: പ്രശാന്ത് ( കണ്ടക്ടർ ), പ്രഭാവതി (എടക്കാനം).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66693/car-accident-kiliyanthara)