---
title: "ബേക്കറിയിൽ നിന്ന് ഒരു ലക്ഷം കവർന്നു"
english_title: "theft in the bakery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66627/theft-in-the-bakery"
published_at: "2022-09-06T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317622d18001_,.jpg"
keywords: []
---

# ബേക്കറിയിൽ നിന്ന് ഒരു ലക്ഷം കവർന്നു

> **Lead Summary:** **പിലാത്തറ: **ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രവർത്തിക്കുന്ന ബേക്ക് ആൻ്റ് ഫ്രഷ് ബേക്കറിയിൽ കവർച്ച.ഇന്നലെ രാത്രിയിലാണ് കവർച്ച.മേശയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ കവർന്നു.കടയുടെപൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് നിരീക്ഷണ ക്യാമറയിൽപ്പെടാതിരിക്കാൻ ശ്രമം നടത്തി.മേശവലിപ്പ് തകർത്ത് അകത്ത് സൂക്ഷിച്ച ഒരു ലക്ഷം രൂപയോളം കവർന്നു.ഇന്നലെ രാത്രിയിലെ കനത്ത മഴ കാരണം ബസ് സ്റ്റാൻ്റ് പരിസരം ആരുടെയും ശ്രദ്ധയിൽപ്പെടാത്തത് മോഷ്ടാവിന് സൗകര്യമായി. പിലാത്തറയിൽ താമസിക്കുന്ന കെ.ടി.ഹംസയുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി.വിവരമറിഞ്ഞ് പരിയാരം എസ്.ഐ. നിബിൻ ജോയിയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു .

## Article Content

**പിലാത്തറ: **ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രവർത്തിക്കുന്ന ബേക്ക് ആൻ്റ് ഫ്രഷ് ബേക്കറിയിൽ കവർച്ച.ഇന്നലെ രാത്രിയിലാണ് കവർച്ച.മേശയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ കവർന്നു.കടയുടെപൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് നിരീക്ഷണ ക്യാമറയിൽപ്പെടാതിരിക്കാൻ ശ്രമം നടത്തി.മേശവലിപ്പ് തകർത്ത് അകത്ത് സൂക്ഷിച്ച ഒരു ലക്ഷം രൂപയോളം കവർന്നു.ഇന്നലെ രാത്രിയിലെ കനത്ത മഴ കാരണം ബസ് സ്റ്റാൻ്റ് പരിസരം ആരുടെയും ശ്രദ്ധയിൽപ്പെടാത്തത് മോഷ്ടാവിന് സൗകര്യമായി. പിലാത്തറയിൽ താമസിക്കുന്ന കെ.ടി.ഹംസയുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി.വിവരമറിഞ്ഞ് പരിയാരം എസ്.ഐ. നിബിൻ ജോയിയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66627/theft-in-the-bakery)