---
title: "വിജിലൻസ് പിടിയിലായ സബ് എഞ്ചിനീയർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി"
english_title: "curreption case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66579/curreption-case"
published_at: "2022-09-06T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63172dacd9618_news-card.jpg"
keywords: []
---

# വിജിലൻസ് പിടിയിലായ സബ് എഞ്ചിനീയർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി

> **Lead Summary:** **വളപട്ടണം : **കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിൻ്റെ പിടിയിലായ അഴീക്കോട് പൂതപ്പാറ വൈദ്യുതി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയർ ജിയോ എം ജോസഫിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി.കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച തലശേരി വിജിലൻസ്കോടതിയുടെ അധിക ചുമതലയുള്ള കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജിയാണ് ജാമ്യാപേക്ഷ തള്ളിയത് .ഉദ്യോഗസ്ഥനായപിതാവ് മരണപ്പെട്ട ആശ്രിത നിയമന ത്തിൽ ജോലിയിൽ പ്രവേശിച്ച ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിരവധി ക്രിമിനൽ – അബ്കാരി കേസുകളിൽ പ്രതിയാണെന്നും ജയിലിൽ കഴിഞ്ഞിട്ടുള്ള പ്രതിയാണെന്നും കോടതി തിരിച്ചറിഞ്ഞത്.എറണാകുളത്ത് ആലുവ പോലീസ് സ്റ്റേഷനിലും ബിനാനി പുരം സ്റ്റേഷനിലും എട്ടോളം കേസ് ഉണ്ടെന്നും പോലീസുകാരനെ കുത്തിയതും, കെ.എസ്.ആർ.ടി.സി.ബസിൻ്റെ ചില്ല് തകർത്ത കേസും, അടിപിടി, ലഹള, മാർഗ്ഗതടസം സൃഷ്ടിക്കൽ, മദ്യപിച്ച് വഴക്കുണ്ടാക്കിയതും തുടങ്ങി എട്ടോളം കേസിൽ പ്രതിയായിരുന്നു. 2020 എപ്രിൽ മാസം ഒന്നര ലിറ്റർ ചാരായവും 49 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും സഹിതം ഇയാളെ വാരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തിരുന്നു.കേസിൽ റിമാൻ്റിലായതോടെ ഇയാളെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു.തുടർന്ന് ജോലിയിൽ പ്രവേശിച്ച ഇയാൾക്ക്കണ്ണൂരിൽ നിയമനം നൽകുകയായിരുന്നു.ഗൗരവകരമായ ഇത്തരംകാര്യങ്ങളെല്ലാം പരിശോധിച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു

## Article Content

**വളപട്ടണം : **കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിൻ്റെ പിടിയിലായ അഴീക്കോട് പൂതപ്പാറ വൈദ്യുതി സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയർ ജിയോ എം ജോസഫിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി.കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച തലശേരി വിജിലൻസ്കോടതിയുടെ അധിക ചുമതലയുള്ള കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജിയാണ് ജാമ്യാപേക്ഷ തള്ളിയത് .ഉദ്യോഗസ്ഥനായപിതാവ് മരണപ്പെട്ട ആശ്രിത നിയമന ത്തിൽ ജോലിയിൽ പ്രവേശിച്ച ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിരവധി ക്രിമിനൽ – അബ്കാരി കേസുകളിൽ പ്രതിയാണെന്നും ജയിലിൽ കഴിഞ്ഞിട്ടുള്ള പ്രതിയാണെന്നും കോടതി തിരിച്ചറിഞ്ഞത്.എറണാകുളത്ത് ആലുവ പോലീസ് സ്റ്റേഷനിലും ബിനാനി പുരം സ്റ്റേഷനിലും എട്ടോളം കേസ് ഉണ്ടെന്നും പോലീസുകാരനെ കുത്തിയതും, കെ.എസ്.ആർ.ടി.സി.ബസിൻ്റെ ചില്ല് തകർത്ത കേസും, അടിപിടി, ലഹള, മാർഗ്ഗതടസം സൃഷ്ടിക്കൽ, മദ്യപിച്ച് വഴക്കുണ്ടാക്കിയതും തുടങ്ങി എട്ടോളം കേസിൽ പ്രതിയായിരുന്നു. 2020 എപ്രിൽ മാസം ഒന്നര ലിറ്റർ ചാരായവും 49 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും സഹിതം ഇയാളെ വാരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തിരുന്നു.കേസിൽ റിമാൻ്റിലായതോടെ ഇയാളെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു.തുടർന്ന് ജോലിയിൽ പ്രവേശിച്ച ഇയാൾക്ക്കണ്ണൂരിൽ നിയമനം നൽകുകയായിരുന്നു.ഗൗരവകരമായ ഇത്തരംകാര്യങ്ങളെല്ലാം പരിശോധിച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66579/curreption-case)