---
title: "യുവതിയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നേരിട്ടത് കടുത്ത പീഡനം, തെളിവുകൾ ഫോണിൽ ഉണ്ടെന്ന് സൂര്യയുടെ മാതാവ്"
english_title: "surya's suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66559/suryas-suiside"
published_at: "2022-09-06T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631713417e0cf_vac.jpg"
keywords: []
---

# യുവതിയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നേരിട്ടത് കടുത്ത പീഡനം, തെളിവുകൾ ഫോണിൽ ഉണ്ടെന്ന് സൂര്യയുടെ മാതാവ്

> **Lead Summary:** കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ മകള്‍ ക്രൂര പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ മാതാവ് . മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് മാതാവ് പറഞ്ഞു കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണോ എന്നുള്‍പ്പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് പറഞ്ഞു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട്.കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി മാതാവ് വെളിപ്പെടുത്തുന്നു.കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

## Article Content

കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ മകള്‍ ക്രൂര പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ മാതാവ് . മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് മാതാവ് പറഞ്ഞു കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണോ എന്നുള്‍പ്പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല. ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും മാതാവ് പറഞ്ഞു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട്.കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി മാതാവ് വെളിപ്പെടുത്തുന്നു.കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66559/suryas-suiside)