---
title: "കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ജീ​വ​നൊ​ടു​ക്കി "
english_title: "suiside karivellur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66481/suiside-karivellur"
published_at: "2022-09-06T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316c71cbecf0_vac.jpg"
keywords: []
---

# കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടില്‍ ജീ​വ​നൊ​ടു​ക്കി 

> **Lead Summary:** **കണ്ണൂർ:** ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരുവാമ്പയിലെ കെ പി സൂര്യ ആണു കരിവെള്ളൂർ കൂക്കാനത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൂര്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം ആണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് സൂര്യ അവസാനമായി പെരുവാമ്പയിലെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ എത്തിയത്. അവിടെ നിന്നും നിരന്തരം പീഡനം ഉണ്ടാകാറുണ്ടെന്ന് മകൾ പറഞ്ഞതായി അമ്മ പറയുന്നു. ഇക്കഴിഞ്ഞ മൂന്നാം തീയതി ഉച്ചയ്ക്കാണ് സൂര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ജനുവരി 9നാണ് സൂര്യയും കരിവെള്ളൂർ കൂക്കാനത്തെ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് 9 മാസം പ്രായമുള്ള കുട്ടിയുമുണ്ട്.

## Article Content

**കണ്ണൂർ:** ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരുവാമ്പയിലെ കെ പി സൂര്യ ആണു കരിവെള്ളൂർ കൂക്കാനത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൂര്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ പീഡനം ആണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് സൂര്യ അവസാനമായി പെരുവാമ്പയിലെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ എത്തിയത്. അവിടെ നിന്നും നിരന്തരം പീഡനം ഉണ്ടാകാറുണ്ടെന്ന് മകൾ പറഞ്ഞതായി അമ്മ പറയുന്നു. ഇക്കഴിഞ്ഞ മൂന്നാം തീയതി ഉച്ചയ്ക്കാണ് സൂര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ജനുവരി 9നാണ് സൂര്യയും കരിവെള്ളൂർ കൂക്കാനത്തെ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് 9 മാസം പ്രായമുള്ള കുട്ടിയുമുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66481/suiside-karivellur)