---
title: "തളിപ്പറമ്പിലെ കോൺഗ്രസ് പ്രവർത്തകന് ഡിസിസിയുടെ താക്കീത് "
english_title: "DCC "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66442/dcc"
published_at: "2022-09-05T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631632009be86_IMG-20220905-WA0064.jpg"
keywords: []
---

# തളിപ്പറമ്പിലെ കോൺഗ്രസ് പ്രവർത്തകന് ഡിസിസിയുടെ താക്കീത് 

> **Lead Summary:** കോൺഗ്രസ്‌ നേതാക്കളെയും പാർട്ടിയെയും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുന്നുവെന്ന പരാതിയിൽ പ്രവർത്തകന് ഡി.സി.സിയുടെ താക്കീത്. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച തളിപ്പറമ്പിലെ കോൺഗ്രസ്‌ പ്രവർത്തകൻ കെ.വി.ടി മുഹമ്മദ് കുഞ്ഞിയെ ആണ് ഡി.സി.സി താക്കീത് ചെയ്തത്. കോൺഗ്രസിനെയോ നേതാക്കളെയോ അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ ആവർത്തിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സംഘടനാ ചുമതലയുള്ള ഡി.സി.സി നൽകിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

## Article Content

കോൺഗ്രസ്‌ നേതാക്കളെയും പാർട്ടിയെയും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി പെടുത്തുന്നുവെന്ന പരാതിയിൽ പ്രവർത്തകന് ഡി.സി.സിയുടെ താക്കീത്. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച തളിപ്പറമ്പിലെ കോൺഗ്രസ്‌ പ്രവർത്തകൻ കെ.വി.ടി മുഹമ്മദ് കുഞ്ഞിയെ ആണ് ഡി.സി.സി താക്കീത് ചെയ്തത്. കോൺഗ്രസിനെയോ നേതാക്കളെയോ അപമാനിക്കുന്ന തരത്തിൽ ഇടപെടലുകൾ ആവർത്തിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സംഘടനാ ചുമതലയുള്ള ഡി.സി.സി നൽകിയ നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66442/dcc)