---
title: "ജില്ലയിലെ പുതിയ അസിസ്റ്റന്റ് കലക്ടറായി മിസൽ സാഗർ ഭരത് ചുമതലയേറ്റു"
english_title: "new assistant collector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66384/new-assistant-collector"
published_at: "2022-09-05T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315f802e35a0_vac.jpg"
keywords: []
---

# ജില്ലയിലെ പുതിയ അസിസ്റ്റന്റ് കലക്ടറായി മിസൽ സാഗർ ഭരത് ചുമതലയേറ്റു

> **Lead Summary:** **കണ്ണൂർ: **ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി മിസൽ സാഗർ ഭരത് ചുമതലയേറ്റു. 2020-2021 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. പൂനെ കോളേജ് ഓഫ് അഗ്രിക്കച്ചറിൽ നിന്നും ബിഎസ്‌സി അഗ്രിക്കൾച്ചർ പൂർത്തിയാക്കിയിട്ടുണ്ട്.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി മിസൽ സാഗർ ഭരത് ചുമതലയേറ്റു. 2020-2021 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. പൂനെ കോളേജ് ഓഫ് അഗ്രിക്കച്ചറിൽ നിന്നും ബിഎസ്‌സി അഗ്രിക്കൾച്ചർ പൂർത്തിയാക്കിയിട്ടുണ്ട്.കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66384/new-assistant-collector)