കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശനീശ്വര ദർശന പുണ്യത്തിന് ഒരുങ്ങി

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശനീശ്വര ദർശന പുണ്യത്തിന് ഒരുങ്ങി
Oct 22, 2021 05:15 PM | By Thaliparambu Editor

കണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്താവ് ശ്രീഭഗവതി ശ്രീ മഹാദേവനും തുല്യപ്രാധാന്യത്തോടെ വാഴുന്ന ചിരപുരാതനമായ പുണ്യ തീർത്ഥാടന കേന്ദ്രമായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇനി വിശേഷ നാളുകൾ.

മലബാറിലെ പ്രശസ്ത ശ്രീധർമ്മ ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ ശനിദോഷമകറ്റുവാനും അനുഗ്രഹം ലഭിക്കുവാനും മൂന്നിടം തൊഴുന്നതിനായും പ്രാചീനകാലം മുതൽ ഭക്തരെത്തുന്ന ഒരു പുണ്യസങ്കേതമാണ്.

ജില്ലയിൽ ശ്രീധർമ്മശാസ്താവ് പ്രധാന ദേവനായി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ് കടകളും മറ്റു സ്ഥാപനങ്ങളും ഇല്ലാതിരുന്ന കാലത്ത് വറുതിയുടെ വേദന അകറ്റി കൊയ്ത്തുത്സവം സമാഗതമാകുമ്പോൾ പുത്തരി ക്ഷേത്രത്തിൽ സമർപ്പിക്കാനും തനിക്കും കുടുംബത്തിനും വേണ്ടത് കഴിച്ചു ബാക്കി കൊടുക്കുവാനും ബാർട്ടർ സമ്പ്രദായം എന്നപോലെ സാധനങ്ങൾ നൽകി ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്ന, ഇല്ലാത്തവൻ ഉള്ളവരിൽ നിന്നും തനിക്കുള്ളത് നൽകി സ്വീകരിക്കുന്ന വേദിയായിരുന്നു വിശാലമായ അമ്പല മൈതാനം.


അത് നാട്ടിൻ്റെ ഉത്സവമായി മാറി തുലാം മാസത്തെ ശനിയാഴ്ചകൾക്ക് പ്രാധാന്യമേറി' നാളുകൾ കടന്നു പോയി പണം കച്ചവടത്തിലും വന്നു സ്ഥാപനങ്ങൾ വന്നു എന്നിരുന്നാലും ശനീശ്വര ദർശനത്തിനായി ദേശങ്ങൾക്കപ്പുറത്ത് നിന്നും ഭക്തജനങ്ങൾ ഇന്നും എത്തുന്നു നാട്ടിൽ നിന്നും മറ്റിടങ്ങളിൽ ജീവിതം തുടങ്ങിയവരും തുലാമാസത്തിൽ ഒരു ദിനമെങ്കിലും ഈ ദേവസന്നിധിയിൽ വന്നുചേർന്നു അനുഗ്രഹം തേടുന്നു.

വിശാലമായ മൈതാനവും ആൽത്തറയും ഗുഹാതുരത്വത്തോടെ മനസ്സിലേക്ക് ഓടിയെത്തുന്നു പഴയ കാല ഓർമ്മകൾ തങ്ങളുടെ കുഞ്ഞു മക്കൾക്ക് പറഞ്ഞുകൊടുക്കുകയും സന്തോഷവും സങ്കടങ്ങളും ഭഗവാന് സമർപ്പിച്ച് വഴിപാടുകളും കഴിച്ചു അവർ മടങ്ങുന്നു

Kannadipparambu Sri Dharmasastha Temple is ready for the Saneeswara Darshan

Next TV

Related Stories
ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

Apr 20, 2024 03:35 PM

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല...

Read More >>
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
Top Stories