---
title: "ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദസംഘടനകളുടെ പ്രണയക്കുരുക്കുകൾ: തലശ്ശേരി അതിരൂപതാ ഇടയലേഖനം"
english_title: "thalassery athiroopatha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66298/thalassery-athiroopatha"
published_at: "2022-09-05T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63159e7ca3873_vac.jpg"
keywords: []
---

# ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദസംഘടനകളുടെ പ്രണയക്കുരുക്കുകൾ: തലശ്ശേരി അതിരൂപതാ ഇടയലേഖനം

> **Lead Summary:** **കണ്ണൂര്‍: **ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മം നല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മത തീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തില്‍ പറയുന്നു.ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനംചെയ്തത്

## Article Content

**കണ്ണൂര്‍: **ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മം നല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മത തീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക് സമര്‍പ്പിക്കാം. നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം -ഇടയലേഖനത്തില്‍ പറയുന്നു.ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലൂടെയാണ് ഭൂദാന പ്രസ്ഥാനത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനംചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66298/thalassery-athiroopatha)