---
title: "യുവാവിന് നേരെ സംഘം ചേർന്ന് ആക്രമണം: നാല് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു"
english_title: "case against 4 people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66296/case-against-4-people"
published_at: "2022-09-05T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63159b4f0d6d9_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# യുവാവിന് നേരെ സംഘം ചേർന്ന് ആക്രമണം: നാല് പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **യുവാവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒടുവള്ളി സ്വദേശികളായ ജിന്‍സ്, യദു, സ്‌റ്റെയിസണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സപ്തംബര്‍ 2 ന് ഒടുവള്ളി ബസ്റ്റാന്റില്‍വെച്ച് അകലനാനിക്കല്‍ എബിന്‍ജോര്‍ജിനെ മര്‍ദ്ദിച്ചതാണ് കേസ്.രാത്രി എട്ടോടെ ഒടുവള്ളി ബസ്റ്റാന്റില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കവെ നാലുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **യുവാവിനെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒടുവള്ളി സ്വദേശികളായ ജിന്‍സ്, യദു, സ്‌റ്റെയിസണ്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സപ്തംബര്‍ 2 ന് ഒടുവള്ളി ബസ്റ്റാന്റില്‍വെച്ച് അകലനാനിക്കല്‍ എബിന്‍ജോര്‍ജിനെ മര്‍ദ്ദിച്ചതാണ് കേസ്.രാത്രി എട്ടോടെ ഒടുവള്ളി ബസ്റ്റാന്റില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കവെ നാലുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജീവനോടെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66296/case-against-4-people)