ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് കണ്ണൂരിൽ സി എസ് ബി ബാങ്ക് സംരക്ഷണ മനുഷ്യ ശൃംഖലയും ധർണയും സംഘടിപ്പിച്ചു

ബാങ്ക് പണിമുടക്കിനോട് അനുബന്ധിച്ച് കണ്ണൂരിൽ സി എസ് ബി ബാങ്ക് സംരക്ഷണ മനുഷ്യ ശൃംഖലയും ധർണയും സംഘടിപ്പിച്ചു
Oct 22, 2021 04:39 PM | By Thaliparambu Editor

കണ്ണൂർ: പതിനൊന്നാം ഉഭയ കക്ഷികരാർ നടപ്പാക്കുക, ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, കേരളത്തിൽ ചെറുകിട, കാർഷിക,ഭവന, വായ്പകൾ നൽകുക, മുഴുവൻ താൽക്കാലിക- കരാർ -സിടിസി ജീവനക്കാരെയും ഐബിഎ നിയമാനുസൃതം സ്ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം നേതൃത്വത്തിൽ നടത്തിവന്ന ത്രിദിന പണിമുടക്ക് ജില്ലയിൽ പൂർണ്ണം.

പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ ബാങ്ക് ജീവനക്കാരും ഇന്ന് പണിമുടക്കി.

പണി മുടക്കിനോടനുബന്ധിച്ച് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ സി എസ് ബി ബാങ്ക് സംരക്ഷണ മനുഷ്യശൃംഖലയും ധർണ്ണയും സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

സമര സഹായസമിതി ചെയർമാൻ കെ.അശോകൻ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ,എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ വി ശശിധരൻ, കെ എം എസ് ആർ എ സംസ്ഥാന കമ്മിറ്റി അംഗം എൻ എസ് ജയൻ, സി ഐ ടി യു അഖിലേന്ത്യാ കൗൺസിലംഗം അരക്കൻ ബാലൻ, ബിഎസ്എൻഎൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ടി.ആർ.രാജൻ സ്വാഗതവും ജി.വി.ശരത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു. പണിമുടക്കിയ ബാങ്ക് ജീവനക്കാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. കല്യാശ്ശേരി സി.എസ്.ബി. ബാങ്കിനു മുന്നിൽ നടന്ന ധർണ എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സമരസഹായ സമിതി ചെയർമാൻ കെ പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു, ബെഫി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽ രവി, സി.എൻ.മോഹനൻ, ബി സി സി എഫ്നേതാവ് ടി യു സുനിത, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് ബേബി ആൻറണി, എ.ഐ.ടി.യു.സി. നേതാവ് കൃഷ്ണൻ, കെ എം സുരേന്ദ്രൻ, സമരസഹായ സമിതി കൺവീനർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

തലശ്ശേരി സി എസ് ബി ശാഖയ്ക്കു മുന്നിൽ നടന്ന ധർണ്ണ എ. എൻ. ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു.എം ബാലൻ അധ്യക്ഷത വഹിച്ചു. വാഴയിൽ ശശി, പി. ജനാർദനൻ,എസ് ടി ജയ്സൺ ,പാലക്കൽ സഹീർ, പ്രേമൻ  എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. തളിപ്പറമ്പ സി.എസ്.ബി. ശാഖക്ക് മുന്നിൽ നടന്ന ധർണ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി മണ്ഡലം സെക്രട്ടറി അധ്യക്ഷത വഹിച്ചു. കെ എം ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സി വി കൃഷ്ണകുമാർ, കെ രമേശൻ.കെ എൻ അനിൽ റോയി ജോസഫ്  ടി ആർ ശിവൻ, മാത്യു എ എ (കാർഷിക വികസന ബാങ്ക് എംപ്ലോയിസ് )പി കുഞ്ഞികണ്ണൻ  പി എസ് ശ്രീനിവാസൻ ,പി സി റഷീദ് സി എച്ച് വിജയൻ,ശ്രീരാഗ് പി തുടങ്ങിയവർ സംസാരിച്ചു. അഴീക്കോട്  ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ പഞ്ചായത്ത് പ്രസിഡണ്ട് സ.അജീഷ് ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ നേതാക്കളായ മഹീന്ദ്രൻ, സാജു, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.രവീന്ദ്രൻ, മഹിളാ നേതാവ് സപ്ന,സമര സഹായസമിതി കൺവീനർ മനോഹരൻ, മോഹനൻ ഷാനവാസ് എന്നിവർ സംസാരിച്ചു.

പയ്യന്നൂർ സി.എസ്.ബി ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു കണ്ണൂർ ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ്‌ഘാടനം ചെയ്തു. ഐ എൻ ടി യു സി നേതാവ് അഡ്വ: ഡി കെ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി ഐ ടി യുപയ്യന്നൂർ ഏരിയ സെക്രട്ടറി കെ കെ കൃഷ്ണൻ, എ ഐ ടി യു സി നേതാവ് എൻ പി ഭാസ്കരൻ, സി ഐ ടി യു നേതാവ് കെ രാഘവൻ, നേതാവ് ശശീന്ദ്രൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ആർ സരളഭായ്, പയ്യന്നൂർ നഗര സഭ കൗൺസിലർ കെ യു രാധാകൃഷ്ണൻ, നേതാവ് സി ഐ ടി യു  വി രാമചന്ദ്രൻ, എ കെ ബി ആർ എഫ്നേ താക്കളായ സി പി നരേന്ദ്രൻ, കെ വി രവീന്ദ്രൻ , ബാങ്ക് റിട്ടയറീസ് ഫോറം നേതാവ് കെ പ്രേമചന്ദ്രൻ, സംഗീത, എൻ സി ബി ഇ നേതാവ് രാധിക തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

സമര സഹായ സമിതിക്കു വേണ്ടി എൻ കെ സുരേന്ദ്രൻ, സ്വാഗതവും കെ വിജയൻ നന്ദിയും പറഞ്ഞു. സി.എസ്.ബി. ബാങ്ക് മേധാവികൾ എത്രയും പെട്ടെന്ന് പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാവണം. തൊഴിലാളികളെ വെല്ലുവിളിച്ച് നടക്കുകയാണെങ്കിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിട്ടുള്ളത്.

CSB Bank organizes protection human chain and dharna in Kannur in connection with bank strike

Next TV

Related Stories
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

Apr 26, 2024 02:34 PM

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ...

Read More >>
കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

Apr 26, 2024 02:28 PM

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട്...

Read More >>
വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

Apr 26, 2024 02:25 PM

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച്...

Read More >>
ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 02:21 PM

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട്...

Read More >>
Top Stories