---
title: "ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ഒരു കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "gold ceased"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66205/gold-ceased"
published_at: "2022-09-04T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314bed5ada79_vac.jpg"
keywords: []
---

# ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ ഒരു കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.017 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയ്ഡ്‌ പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ നാല് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ഒളിപ്പിച്ച സ്വര്‍ണ മിശ്രിതം ശരീരത്തിനുള്ളില്‍ കണ്ടെത്തി. പ്രതിയെ കരിപ്പൂര്‍ പോലീസിന് കൈമാറി.

## Article Content

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.017 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയ്ഡ്‌ പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ നാല് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ഒളിപ്പിച്ച സ്വര്‍ണ മിശ്രിതം ശരീരത്തിനുള്ളില്‍ കണ്ടെത്തി. പ്രതിയെ കരിപ്പൂര്‍ പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66205/gold-ceased)