---
title: "പാവപ്പെട്ട കുടുംബത്തിന് വീട് നൽകികൊണ്ട് മകളുടെ പിറന്നാളാഘോഷം"
english_title: "amjad sithara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66202/amjad-sithara"
published_at: "2022-09-04T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314bbfc7c1c6_vac.jpg"
keywords: []
---

# പാവപ്പെട്ട കുടുംബത്തിന് വീട് നൽകികൊണ്ട് മകളുടെ പിറന്നാളാഘോഷം

> **Lead Summary:** **കണ്ണൂർ: ** ആളുകൾ തങ്ങളുടെ പ്രിയപെട്ടവരുടെ പിറന്നാളാഘോഷങ്ങൾ പലവിധത്തിലും നടത്താറുണ്ട്. കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിപുലമായ ആഘോഷങ്ങൾ നടത്തുന്നത് പതിവുമാണ്. എന്നാൽ ചുരുക്കം ചിലരെങ്കിലും അത്തരം സന്ദർഭങ്ങളിൽ നിർധനരെ കൂടി ചേർത്ത് നിർത്താറുണ്ട്. പാവപെട്ടവർക്കോ അനാഥാലയങ്ങളിലോ സദ്യ കൊടുത്തും വസ്ത്രങ്ങൾ വിതരണം ചെയ്തും അവർ സമൂഹത്തിൽ മാതൃക കാണിക്കാറുമുണ്ട്. എങ്കിൽ തന്റെ സമ്പത്തിന്റെ നല്ലൊരു വിഹിതം തന്നെ നിരമ്പലംരായ ഒരു കുടുംബത്തിന് വീട് വെച്ച് കൊടുത്തുകൊണ്ടാണ് യു എ യി യിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര മഹത്തരമായ മറ്റൊരു മാതൃക കാണിച്ചത്. അംജതിൻറെയും ഭാര്യ മർജാന അംജതിന്റെയും പുത്രി അയിറ മാലിക അംജതിന്റെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് ചെറുപ്പക്കാരനായ ഈ വ്യവസായി തന്റെ സമ്പത്തിന്റെ ഒരു വിഹിതം സമൂഹത്തിനു തിരിച്ചു നൽകികൊണ്ട് തന്റെ മകളുടെ കന്നി പിറന്നാൾ ആഘോഷിച്ചത്. ഇന്നലെ കണ്ണൂരിലെ മയ്യിലിൽ ഉള്ള സിതാര മാൻഷനിൽ വെച്ച് നടന്ന പിറന്നാളാഘോഷത്തിന്റെ ഭാഗമായി 25 ലക്ഷം ചിലവാക്കി പണിത ഒന്നാന്തരമൊരു വീടാണ് അദ്ദേഹം നിർധനരായ ഒരു കുടുംബത്തിന് നൽകിയത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് അംജദ് സിത്താര വീടിന്റെ താക്കോൽ നൽകി. ചുറുചുറുക്കോടെയുള്ള നിദാന്തപരിശ്രമം കൊണ്ടും കൃത്യനിഷ്ടയോടെയുള്ള കർമ്മവൈഭവം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും വ്യത്യസ്തമായ കർമ്മ മേഖലകളിലേക്ക് വിപുലപ്പെടുത്താനും സാധിച്ച അപൂർവം ആളുകളിൽ ഒരാളാണ് അംജദ് എന്ന കണ്ണൂര്കാരൻ. എമിറേറ്റീസിലെ അറിയപ്പെടുന്ന മാൻപവർ സെർവിസ്സ് സ്ഥാപനമായ BCC ഗ്രൂപ്പ് ഇന്റർനാഷൻൽ ഇന്ന് റിയൽ എസ്റ്റേറ്റ് , ഇന്റീരിയർ ഡിസൈനിങ്, കോൺട്രാക്ട് കൺസ്ട്രക്ഷൻ, ഐ ടി, എന്നീ മേഖലകളിലും സ്വതസിദ്ധമായ വിജയം കൈവരിച്ചു കൂടുതൽ ഉയരങ്ങളിലേക്ക് പ്രയാണം ചെയ്തു കൊണ്ടിരിക്കുന്നു.

## Article Content

**കണ്ണൂർ: ** ആളുകൾ തങ്ങളുടെ പ്രിയപെട്ടവരുടെ പിറന്നാളാഘോഷങ്ങൾ പലവിധത്തിലും നടത്താറുണ്ട്. കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിപുലമായ ആഘോഷങ്ങൾ നടത്തുന്നത് പതിവുമാണ്. എന്നാൽ ചുരുക്കം ചിലരെങ്കിലും അത്തരം സന്ദർഭങ്ങളിൽ നിർധനരെ കൂടി ചേർത്ത് നിർത്താറുണ്ട്. പാവപെട്ടവർക്കോ അനാഥാലയങ്ങളിലോ സദ്യ കൊടുത്തും വസ്ത്രങ്ങൾ വിതരണം ചെയ്തും അവർ സമൂഹത്തിൽ മാതൃക കാണിക്കാറുമുണ്ട്. എങ്കിൽ തന്റെ സമ്പത്തിന്റെ നല്ലൊരു വിഹിതം തന്നെ നിരമ്പലംരായ ഒരു കുടുംബത്തിന് വീട് വെച്ച് കൊടുത്തുകൊണ്ടാണ് യു എ യി യിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര മഹത്തരമായ മറ്റൊരു മാതൃക കാണിച്ചത്. അംജതിൻറെയും ഭാര്യ മർജാന അംജതിന്റെയും പുത്രി അയിറ മാലിക അംജതിന്റെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് ചെറുപ്പക്കാരനായ ഈ വ്യവസായി തന്റെ സമ്പത്തിന്റെ ഒരു വിഹിതം സമൂഹത്തിനു തിരിച്ചു നൽകികൊണ്ട് തന്റെ മകളുടെ കന്നി പിറന്നാൾ ആഘോഷിച്ചത്. ഇന്നലെ കണ്ണൂരിലെ മയ്യിലിൽ ഉള്ള സിതാര മാൻഷനിൽ വെച്ച് നടന്ന പിറന്നാളാഘോഷത്തിന്റെ ഭാഗമായി 25 ലക്ഷം ചിലവാക്കി പണിത ഒന്നാന്തരമൊരു വീടാണ് അദ്ദേഹം നിർധനരായ ഒരു കുടുംബത്തിന് നൽകിയത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ച് അംജദ് സിത്താര വീടിന്റെ താക്കോൽ നൽകി. ചുറുചുറുക്കോടെയുള്ള നിദാന്തപരിശ്രമം കൊണ്ടും കൃത്യനിഷ്ടയോടെയുള്ള കർമ്മവൈഭവം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനും വ്യത്യസ്തമായ കർമ്മ മേഖലകളിലേക്ക് വിപുലപ്പെടുത്താനും സാധിച്ച അപൂർവം ആളുകളിൽ ഒരാളാണ് അംജദ് എന്ന കണ്ണൂര്കാരൻ. എമിറേറ്റീസിലെ അറിയപ്പെടുന്ന മാൻപവർ സെർവിസ്സ് സ്ഥാപനമായ BCC ഗ്രൂപ്പ് ഇന്റർനാഷൻൽ ഇന്ന് റിയൽ എസ്റ്റേറ്റ് , ഇന്റീരിയർ ഡിസൈനിങ്, കോൺട്രാക്ട് കൺസ്ട്രക്ഷൻ, ഐ ടി, എന്നീ മേഖലകളിലും സ്വതസിദ്ധമായ വിജയം കൈവരിച്ചു കൂടുതൽ ഉയരങ്ങളിലേക്ക് പ്രയാണം ചെയ്തു കൊണ്ടിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66202/amjad-sithara)