---
title: "പഴയങ്ങാടി റെയില്‍വെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്: മുസ്ലീം ലീഗ് മാര്‍ച്ച് നാളെ"
english_title: "pazhayangadi_under_bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66180/pazhayangadi_under_bridge"
published_at: "2022-09-04T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314609a9df91_bridge_pazhayangadi.jpg"
keywords: []
---

# പഴയങ്ങാടി റെയില്‍വെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്: മുസ്ലീം ലീഗ് മാര്‍ച്ച് നാളെ

> **Lead Summary:** പഴയങ്ങാടി: റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ വീതി ക്കുറവ് കാരണം നിരന്തരം അനുഭവപ്പെടുന്ന വാഹന ഗതാഗതക്കുരുക്ക് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ പോലും സാരമായി ബാധിക്കുന്നതിനെ തുടന്ന് കല്യാശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി നാളെ പഴയങ്ങാടി പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും.

## Article Content

പഴയങ്ങാടി: റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ വീതി ക്കുറവ് കാരണം നിരന്തരം അനുഭവപ്പെടുന്ന വാഹന ഗതാഗതക്കുരുക്ക് ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ പോലും സാരമായി ബാധിക്കുന്നതിനെ തുടന്ന് കല്യാശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി നാളെ പഴയങ്ങാടി പി.ഡബ്ള്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തും.

രാവിലെ 10ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും തുടർന്ന് എരിപുരം പി.ഡബ്ളു.ഡി ഓഫീസിന് മുമ്പിൽ ബഹുജന മാർച്ചിനെ ജില്ലാ ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി അഭിസംബോധനം ചെയ്യും

പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി സക്കരിയ്യ, എ.പി. ബദുറുദ്ദീൻ മാടായി പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എസ്.യു. റഫീക്ക്, പി.വി. ഗഫൂർ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66180/pazhayangadi_under_bridge)