---
title: "മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "onaghosham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66173/onaghosham"
published_at: "2022-09-04T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631449ccc58c2_onam.jpg"
keywords: []
---

# മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** തളിപ്പറമ്പ: മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഓണ സ്പർശം 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുറ്റിക്കോൽ യുവജന വായനശാല & ഗ്രന്ഥാലയത്തിൽ വെച്ചു നടന്ന ചടങ്ങ് നഗരസഭാ കൗൺസിലർ ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.വി. വിനോദ് അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ: മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഓണ സ്പർശം 2022 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുറ്റിക്കോൽ യുവജന വായനശാല & ഗ്രന്ഥാലയത്തിൽ വെച്ചു നടന്ന ചടങ്ങ് നഗരസഭാ കൗൺസിലർ ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.വി. വിനോദ് അധ്യക്ഷത വഹിച്ചു.

ദത്തു ഗ്രാമത്തിലെ കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു . കെ.പി. രജിത സ്വാഗതവും പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ നന്ദിയും പറഞ്ഞു. വളണ്ടിയർ ലീഡർമാരായ ടി.പി. ഗൗതം ഗോവിന്ദ്, കെ.പി.ആർ. പാർവ്വതി തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66173/onaghosham)